
സിര്‍സ: വിവാദനായകന്‍ ഗുര്‍മീത് രാം റഹീമിന്റെ ദേരാ സച്ചാ സൗദാ ആശ്രമത്തില്‍ അനധകൃത പടക്കനിര്‍മ്മാണ ശാലയും. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഈ ഫാക്ടറി ഗുര്‍മീതിന്റെ ആശ്രമത്തില്‍ നടക്കുന്ന തെരച്ചിലിന്റെ രണ്ടാം ദിവസം ശനിയാഴ്ചയാണ് കണ്ടെത്തിയത്്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പോലീസും, അര്‍ദ്ധസൈനിക വിഭാഗവും വിവിധ ഉദ്യോഗസ്ഥരും ചേര്‍ന്ന് വലിയ തെരച്ചിലാണ് വെള്ളിയാഴ്ച മുതല്‍ തുടങ്ങിയിരിക്കുന്നത്.
ദേരയുടെ വളപ്പില്‍ കണ്ടെത്തിയ ഫാക്ടറി അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും പടക്കം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ചില സ്ഫോടക വസ്തുക്കള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറി മുദ്രവെച്ചു. വെള്ളിയാഴ്ച തന്നെ ഗുര്‍മീത് സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്നാരോപിക്കപ്പെട്ട ഭൂമിക്കടിയിലെ ഗുഹയില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയിരുന്നു. ഐഐടി റൂര്‍ക്കിയില്‍ നിന്നുള്ള വിദഗ്ദ്ധരാണ് ഇവിടെ പരിശോധന നടത്തിയതെന്ന ഹരിയാന സര്‍ക്കാര്‍ പറഞ്ഞു. ആഗസ്റ്റ് 25 ന് കുറ്റക്കാരനാണെന്ന കണ്ടെത്തിയ ഗൂര്മീതിനെതിരേ ഇരയായ സ്ത്രീ ആരോപിച്ചത് ഗുഹയില്‍ വെച്ചാണ് ഗുര്‍മീത് സ്ത്രീകളെ ഉപയോഗിച്ചിരുന്നതെന്നാണ്. ഇവിടേയ്ക്ക് മറ്റുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് രാം റഹീമുമായി തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം ആള്ക്കാര് ആരോപിച്ചിട്ടുള്ളത്.
ഇവിടേയ്ക്ക് മാപ്പുപറയണമെന്ന് വിളിച്ചായിരുന്നു തന്നെ രാം റഹീം ലൈംഗികമായി ഉപയോഗിച്ചതെന്ന് ഇരയായ യുവതി ആരോപിച്ചു. സ്ത്രീകളെ തന്നെ കാവല്‍ക്കാരായി നിര്‍ത്തിയിരുന്നു ഗുഹയില്‍ നിന്നും തന്നെ പീഡിപ്പിക്കുന്നതിന് മുമ്പും പെണ്‍കുട്ടികള്‍ വിതുമ്പിക്കൊണ്ട് പുറത്തേക്ക് വരുന്നത് പല തവണ കണ്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.
ദേരാ ആസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ തെരച്ചിലും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ദേരാ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്ന പാത ഉള്‍പ്പെടുന്ന മേഖലയില്‍ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സിര്‍സയിലെ നഗരത്തില്‍ കാര്യങ്ങള്‍ എല്ലാം സാധാരണ ഗതിയിലാണ്. ശനിയാഴ്ചയും ദേര പരിസരത്ത് വാഹനങ്ങളുടെ പ്രളയമാണ്. പോലീസ് ബസ്, പാരാമിലിട്ടറി വാഹനങ്ങള്‍, ദ്രുത കര്‍മ്മ സേനയുടെ വാഹനങ്ങള്‍, ബോംബ് നിര്‍വ്വീര്യ സ്ക്വാഡ്, കലാപ വിരുദ്ധസേനയുടെ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിര വളപ്പില്‍ കാണാനാകും.
ഇവയ്ക്കെല്ലാം പുറമേ അഗ്നിശമന വിഭാഗം, മണ്ണു മാറ്റുന്ന യന്ത്രങ്ങള്‍ ട്രാക്ടറുകള്‍ എന്നിവയും ജോലിയിലുണ്ട്. ദേരയുടെ 800 ഏക്കറുകളെ പല സോണുകളാക്കി തിരിച്ച് ഓരോ സീനിയര്‍ ഓഫീസര്‍മാരുടെ കീഴിലാണ് ജോലി നടക്കുന്നത്.






