
ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്ക് അതിവേഗ സെഞ്ചുറി. 35 പന്തില്‍ സെഞ്ചുറി തികച്ച രോഹിത് ട്വന്റി-20യില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റിക്കാര്‍ഡിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ റിക്കാര്‍ഡിനൊപ്പമാണ് രോഹിത് ഇടം പിടിച്ചിരിക്കുന്നത്.
ആകെ 43 പന്തുകള്‍ നേരിട്ട രോഹിത് 118 റണ്‍സെടുത്ത് പുറത്തായി. 10 റണ്‍സ് മാത്രമാണ് ബൗണ്ടറിയില്നിന്നാല്ലാതെ രോഹിത് നേടിയത്. ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പ്രഹരിച്ച ഇന്ത്യന്‍ നായകന് 10 സിക്സും 12 ഫോറും പറത്തി.
രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മല്‍സരം ജയിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയാണ് മത്സരത്തിന് ഇറങ്ങിയത്. കട്ടക്കില്‍ നടന്ന ആദ്യ മല്‍സരത്തില്‍ 93 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.





