
ഹൂസ്റ്റണ്‍: മയക്കുമരുന്ന നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് വീടു പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ക്ളോസെറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരനെ. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇതിനുള്ളില്‍ ചെലവഴിക്കുന്ന കുട്ടിയെ തേടിയെത്തുന്ന കൂട്ടുകാര്‍ എലികളും പാറ്റകളും. കേള്‍ക്കുമ്പോള്‍ ഏതെങ്കിലും മൂന്നാംകിട പട്ടിണി രാജ്യത്തെ കാര്യമാണ് പറയുന്നതെന്നാണോ കരുതുന്നത്. എന്നാല്‍ ഹൂസ്റ്റണിലെ ഒരു വീട്ടില്‍ നിന്നുമാണ് പയ്യനെ കണ്ടെത്തിയത്. പയ്യന് മയക്കുമരുന്നിന് അടിമയാണെന്നും കണ്ടെത്തി.
കുട്ടിയെ ശിശുസംരക്ഷണ വിഭാഗത്തിലേക്ക് വിട്ട ശേഷം മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് നിര്‍മ്മിക്കുന്നതായും വില്‍ക്കുന്നതായും വിവരം ലഭിച്ചതിശന തുടര്‍ന്ന് ഡിസംബര്‍ 20 നായിരുന്നു കുട്ടിയെ കണ്ടെത്തിയ വീട്ടില്‍ പരിശോധന നടത്തിയത്. ക്ളോസെറ്റിന് പുറത്തിറങ്ങാന്‍ തന്നെ അനുവദിക്കില്ല എന്നും താന്‍ ഇതില്‍ തന്നെയാണ് താമസിക്കുന്നതെന്നും പയ്യന് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വാര്‍ത്ത പുറത്തുവിട്ടത് ഹൂസ്റ്റണിലെ ഹഡ്സണ്‍ ടിവിയാണ്. ക്ളോസറ്റിനുള്ളില്‍ പയ്യനെ പതിവായി സന്ദര്‍ശിക്കാന്‍ എലികളും പാറ്റകളും എത്താറുണ്ടെന്നും ടിവിയുടെ തലവന്‍ റേച്ചല്ലീല് ഹഡ്സണ്‍ പറയുന്നു. എന്നാല്‍ പയ്യനെ വീട്ടില്‍ കണ്ടെത്തിയ സമയത്ത് വീടിനുള്ളില്‍ മുതിര്‍ന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. ശക്തമായ ശിക്ഷ നേരിടേണ്ടി വരുമെന്ന ഭീതിയാണ് ക്ളോസെറ്റില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപ്പെടുത്തുന്നത്. ഉയരമുള്ള ഫ്രിഡ്ജിന് മുകളില്‍ കൊണ്ടിരുത്തുകയാണ് പയ്യന് നല്‍കാറുള്ള ശിക്ഷയെന്നും വീഴുമോ എന്ന ഭയമാണെന്നും കുട്ടി വ്യക്തമാക്കി.
മാതാവ് ഏപ്രില്‍ ബറിയര്‍ പിന്നീട് അറസ്റ്റിലായി. കുട്ടിയ്ക്ക് അപകടകരമായ സാഹചര്യം ഒരുക്കിയെന്ന പേരില്‍ മാതാവിനെതിരേ കേസെടുത്തു. ഒരാള്‍ കുട്ടിയുടെ സംരക്ഷണ ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞിരുന്നെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നായിരുന്നു മാതാവ് അധികൃതരോട് പറഞ്ഞ മറുപടി. വീട്ടില്‍ മയക്കുമരുന്ന് നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. താങ്ക്സ് ഗിവിംഗിന് ശേഷം താന്‍ കുഞ്ഞിനെ മാതാവിന് കൈമാറിയതാണെന്നും ഇപ്പോള്‍ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും കുട്ടിയുടെ പിതാവ് റോബര്‍ട്ട് ഡെഹാര്ഡ് പറഞ്ഞു. പയ്യനില്‍ നടത്തിയ മയക്കുമരുന്ന് പരിശോധന പോസിറ്റീവാണ്. എന്നാല്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടുള്ള പിതാവ് റോബര്‍ട്ട് പരിശോധനയ്ക്ക് സമ്മതിച്ചില്ല.






