
ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു.
അതേസമയം, ബിഡിഎസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. ഏത് മുന്നണിക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ കെഎം മാണിയുടെ തീരുമാനം ഇന്നത്തെ യോഗത്തിനു ശേഷം ഉണ്ടാകുമെന്നാണ് സൂചനകള്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്െ്റ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു.പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് മാണിയുടെ പാലായിലെ വസതിയിലാക്കി കൂടിക്കാഴ്ച നടത്തിയത്.






