
റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായിയുടെ ചിക്കന്‍ പോക്സ് അലിഭായിയെ പിടിച്ച നാല് പോലീസുകാരെയും കീഴടക്കി. അലിഭായിയെ അറസ്റ്റ് ചെയ്തപ്പോള്‍ ചിക്കന്‍പോക്സ് ബാധിച്ചിട്ടുണ്ടായിരുന്നു. പോലീസുകാര്‍ക്കും ചിക്കന്‍ പോക്സ് പിടിപെടുമെന്ന് അന്ന് തന്നെ ആശങ്കയുണ്ടായിരുന്നു. ആ ആശങ്കയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്യാംജി, സി.പി.ഒ രാജേഷ്, ഷാഡോ പോലീസ് എസ്.ഐ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ക്കാണ് ചിക്കന്‍ പോക്സ് പിടിപെട്ടിരിക്കുന്നത്. ഇവരാണ് അലിഭായിയെ അറസ്റ്റ് ചെയ്യാനും വിവിധയിടങ്ങളിലെ തെളിവെടുപ്പിനുമെല്ലാം നേതൃത്വം നല്‍കിയിരുന്നത്.
അലിഭായിയും അപ്പുണ്ണിയും ആശ്രയിച്ച സ്വാതി സന്തോഷില്‍ നിന്നാണ് ചിക്കന്‍ പോക്സിന് തുടക്കം കുറിച്ചത്. അത് പിന്നീട് അലിഭായിക്കും മറ്റൊരു പ്രതിയായ യാസിന് അബൂബക്കറിനും പിടിപെട്ടു. കൊലനടത്തി ഖത്തറില്‍ തിരികെയെത്തിയ ശേഷമാണ് അലിഭായിക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിക്കുന്നത്.
ഖത്തറില്‍ നിന്ന് വിളിച്ചുവരുത്തി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോളാണ് അലിഭായിയുടെ ചിക്കന്‍പോക്സ് വിവരം പൊലീസ് അറിയുന്നതും ഇപ്പോള്‍ പോലീസുകാര്‍ക്കും പിടിപെട്ടിരിക്കുന്നതും. അന്വേഷണം പൂര്‍ത്തിയാക്കിയപ്പോളാണ് പോലീസുകാര്‍ ചിക്കന്‍പോക്സിന് കീഴടങ്ങിയത്. പോലീസുകാരെ കൂടാതെ മറ്റ് മൂന്ന് പേര് കൂടി അലിഭായി മൂലം രോഗബാധിതരായെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.






