തിരുവനന്തപുരം: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ബി.ജെ.പി ബൗദ്ധിക സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്. കേരളത്തില്‍ മരുന്നിന് പോലും ശുദ്ധമായ പശുവിന് പാല് കിട്ടാനില്ലെന്നും ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരുമെന്ന് ടി.ജി മോഹന്‍ദാസ് പറഞ്ഞു. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നതെന്നും ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.
കേരളത്തിൽ മരുന്നിനു പോലും ശുദ്ധമായ പശുവിൻ പാൽ കിട്ടാനില്ല. ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരും. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത്!
— mohan das (@mohandastg) July 24, 2018
പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യവ്യാപകമായി അക്രമികള്‍ അഴിഞ്ഞാടുമ്പോഴാണ് അവരെ പിന്തുണച്ച് ടി.ജി മോഹന്‍ദാസ് രംഗത്ത് വന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാജസ്ഥാനില്‍ ഒരു മുസ്ലീം യുവാവിനെ അക്രമി സംഘം തല്ലിക്കൊന്നിരുന്നു. രഖ്ബര്‍ ഖാന് എന്ന യുവാവിനെയാണ് അക്രമികള്‍ തല്ലിക്കൊന്നത്. പശുവിനെ വാങ്ങിക്കൊണ്ട് വരികയായിരുന്ന രഖ്ബര്‍ പശുക്കടത്ത് നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം.






