തിരുവനന്തപുരം : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്. ഗുജറാത്തില്‍ 3000 കോടിരൂപക്ക് പണികഴിപ്പിച്ച പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതെ ദിവസം കേരളത്തില്‍ 20 കോടി ചിലവഴിച്ചു പാവപ്പെട്ടവര്‍ക്കായി പണികഴിപ്പിച്ച 192 വീടുകള്‍ ഉദ്ഘാടനം ചെയ്യുന്നസാഹചര്യത്തിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. പട്ടേല്‍ പ്രതിമയുടെയും ഫ്ലാറ്റ് സമുച്ചയത്തിന്റെയും ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രിയുടെ പോസ്റ്റ് വന്നു നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കമന്റുകളോടൊപ്പം പോസ്റ്റിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും ഉയര്‍ന്നുവരുന്നുണ്ട്.






