
ഇന്നലെ ശരിക്കും ദീപാവലി ആഘോഷിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമ നായകന് രോഹിത് ശര്‍മ്മയും സംഘവുമായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍ മൈതാനത്ത് വെസ്റ്റ്ഇന്‍ഡീസ് ടീമിന്റെ നെഞ്ചത്ത് വെച്ച് പൂത്തിരി കത്തിച്ചായിരുന്നു രോഹിത്തിന്റെ ആഘോഷം. വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ദീപാവലി ആഘോഷത്തിനൊപ്പം മത്സരം കാണാനെത്തിയവര്‍ക്ക് വെടിക്കെട്ടിന്റെ പൊടിപൂരമാണ് രോഹിത് തീര്‍ത്തത്. ഒപ്പം കോഹ്ലിയെ മറികടന്ന് റെക്കോര്‍ഡും.
ട്വന്റി20യില്‍ ഏറ്റവും അധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇന്നലത്തെ മത്സരത്തിലൂടെ രോഹിത് ശര്‍മ്മ സ്വന്തമാക്കി. നാല് സെഞ്ചുറിയാണ് ഇപ്പോള്‍ രോഹിതിന്റെ പേരിലുള്ളത്. മാത്രമല്ല 50 റണ്‍സിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്കോര്‍ ചെയ്യുന്ന താരം എന്ന ബഹുമതിയും ഇനി രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം.
വ്യക്തിഗത സ്കോര്‍ 11ല്‍ നില്‍ക്കെ രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കി. 62 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 48.88 റണ്‍സ് ശരാശരിയില്‍ 2102 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് 86ാം മല്‍സരത്തില്‍ രോഹിത് മറികടന്നത്. ഇന്ത്യ മുന്നോട്ട് വെച്ച 196 രണ് വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റ് വീശിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍ നേടാനേ സാധിച്ചൊള്ളൂ.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മെല്ലെയാണ് തുടങ്ങിയത്. പിന്നീട് ഗിയര്മാറ്റിയതോടെ അടിയുടെ പൊടിപൂരമായിരുന്നു. ആദ്യവിക്കറ്റില്‍ 123 റണ്‍സാണ് ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. 61 പന്തില്‍ എട്ട് ഫോറും ഏഴ് ഫോറും ഉള്‍പ്പെടെ 111 റണ്‍സാണ് രോഹിത് അടിച്ച് കൂട്ടിയത്. 43 റണ്‍സില്‍ ധവാന് പുറത്തായി. പിന്നാലെ എത്തിയ റിഷഭ് പന്തിന് തിളങ്ങാനായില്ല. അഞ്ച് റണ്‍ നേടി പന്തും പുറത്തായി. പിന്നീടെത്തിയ കെഎല്‍ രാഹുല്‍ കൂടി തകര്‍ത്തടിച്ചതോടെ ഇന്ത്യ 195 എന്ന കൂറ്റന്‍ സ്കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ ഒന്ന് പൊരുതാന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. നില ഉറപ്പിക്കുന്നതിന് മുമ്പതന്നെ ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ ബൗളേഴ്സ് പിഴുതു. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. 23 റണ്‍ നേടിയ ബ്രാവോയാണ് വിന്‍ഡീസ് നിരയിലെ ടോപ്പ് സ്കോറര്‍.






