
തിരുവനന്തപുരം: 'ക്ലാസില്‍ നിന്നു മൂത്രം ഒഴിച്ച കുട്ടിയുടെ അച്ഛന് നടന്ന് മൂത്രമൊഴിക്കുന്ന അവസ്ഥയിലാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്' എന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. ഏത് വിശ്വാസിയെപ്പോലെയും ആര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം. കേന്ദ്രമന്ത്രിമാര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താം. എന്നാല്‍ ആ പ്രവേശനം പുണ്യപൂങ്കാവനത്തില്‍ വര്‍ഗീയതയോ കലാപമോ സൃഷ്ടിക്കാന്‍ വേണ്ടിയാവരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് സ്വയം തരംതാഴാന്‍ പാടില്ല. അദ്ദേഹം രാജ്യത്തെ പ്രധാന വി.ഐ.പി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലാ ഐ.ആര്.പി.സിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടന ആരോഗ്യ പരിപാലന കേന്ദ്രം ഇടത്താവളം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ 20 നായിരുന്നു പൊന്‍ രാധാകൃഷ്ണന് പമ്പയില്‍ എത്തിയത്. നിലയ്ക്കലില്‍ നിന്നും മന്ത്രിയുടെ വാഹനം മാത്രമെ കടത്തിവിടു എന്നും. സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നും പോലീസ് നിലപാട് എടുത്തിരുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം വന്ന ബി.ജെ.പി നേതാവും എസ്.പിയും തമ്മില്‍ ഇത് വാക്കുതര്‍ക്കത്തിനും ഇടയായിരുന്നു. ഇതിനെ തുടര്‍ന്ന് എസ്.പി അപമര്യാദയായി പെരുമാറി എന്ന് മന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് വന്ന ആരോപണത്തെയും പ്രത്യാരോപണത്തെയും മുന്‍നിര്‍ത്തിയായിരുന്നു ജയരാജന്റെ പരാമര്‍ശം.






