
തിരുവനന്തപുരം: പാര്‍ട്ടിക്കാരിയായ യുവതി ലൈംഗികാരോപണം ഉന്നയിച്ച സിപിഎം എംഎല്‍എ പികെ ശശിക്കെതിരേ കാര്യമായ അച്ചടക്ക നടപടി ഉണ്ടായേക്കില്ലെന്ന് സൂചന. എംഎല്‍എ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തി.
സംഭവത്തില്‍ പികെ ശശി കമ്മീഷന് മുമ്പാകെ നല്കിയ വിശദീകരണം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്താകും അച്ചടക്ക നടപടി പ്രഖ്യാപിക്കുക. യുവതിയുമായി ശശി നടത്തിയ ഫോണ്‍സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പികെ ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മീഷന്റെ ശുപാര്‍ശ നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു. നേരത്തേ ശശിക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട വിഎസ് അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.
നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങിയേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ വെളളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തെങ്കിലും പിജെ ശശി ജാഥ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യല്‍ ഇന്നത്തേക്ക് നീക്കി വെയ്ക്കുകയായിരുന്നു. മന്ത്രി എ കെ ബാലനും പികെ ശ്രീമതി എംപിയും ആയിരുന്നു ആരോപണം അന്വേഷിച്ച കമ്മീഷനിലെ അംഗങ്ങള്‍. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ കെ ബാലന്റെ അഭിപ്രായം പികെ ശ്രീമതി അംഗീകരിച്ചില്ല. വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം ഏക കണ്ഠ്യമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡിവൈഎഫ് ഐ പാലക്കാട് ജില്ലാക്കമ്മറ്റിയംഗമാണ് പരാതിക്കാരി.






