More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേതൃമാറ്റത്തിനു സി.പി.എം.; തോല്‍വിയുടെ 'കാരണഭൂതര്‍' മാറും; പി. രാജീവ്‌ സംസ്‌ഥാന സെക്രട്ടറി? കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവ്?

Authored by ജി. അരുണ്‍ | Last updated: 27 Jun 2026, 11:41 PM | 1 min read

Print
നേതൃമാറ്റത്തിനു സി.പി.എം.; തോല്‍വിയുടെ 'കാരണഭൂതര്‍' മാറും; പി. രാജീവ്‌ സംസ്‌ഥാന സെക്രട്ടറി? കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവ്?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയേത്തുടര്‍ന്ന്‌ സി.പി.എമ്മില്‍ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന. പി. രാജീവ്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും.


തെരഞ്ഞെടുപ്പ്‌ തോല്‍വിക്കു കാരണമായ ഭരണവിരുദ്ധവികാരവും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്‌ചയും ഗൗരവമായാണ്‌ പോളിറ്റ്‌ ബ്യൂറോ വിലയിരുത്തുന്നത്‌. നേതൃമാറ്റംഅടുത്ത മാസം രണ്ടാംവാരം ചേരുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാരും പരാജപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ഇരുവര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നാണ്‌ പി.ബി. വിലയിരുത്തല്‍.


ജനവികാരം മനസിലാക്കി സ്‌ഥാനാര്‍ഥി നിര്‍ണയം നടത്തുന്നതില്‍ ഗോവിന്ദന്റെ നേതൃത്വം പൂര്‍ണപരാജയമായി. മന്ത്രിമാരുടെ പ്രവര്‍ത്തനമികവ്‌ വിലയിരുത്തുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായിക്കും വീഴ്‌ചപറ്റി. പ്രതിപക്ഷനേതാവെന്ന നിലയിലും പിണറായിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുന്നില്ലെന്ന്‌ ആരോപണമുണ്ട്‌. വീര്യംകുറഞ്ഞ മദ്യത്തിനു നികുതി ഇളവ്‌ നല്‍കാനുള്ള നീക്കം നിയമസഭയില്‍ സര്‍ക്കാരിനെതിരേ ആയുധമാക്കാനായില്ല. ഈ വിഷയത്തില്‍ മുന്‍സര്‍ക്കാരിനെതിരേ ഭരണപക്ഷം ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.


സി.എം.ആര്‍.എല്‍-എക്‌സാലോജിക്‌ കേസില്‍ പിണറായിയുടെ മകള്‍ ടി. വീണയെ ഇ.ഡി. വിളിച്ചുവരുത്തി ചോദ്യംചെയ്‌തതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും അവമതിപ്പുണ്ടാക്കി. കേസില്‍ വീണ അറസ്‌റ്റിലായാല്‍ പിണറായി പ്രതിപക്ഷനേതൃസ്‌ഥാനം ഒഴിയണമെന്ന ആവശ്യം ഭരണപക്ഷവും ബി.ജെ.പിയും ഉന്നയിക്കും. മകനെതിരേ കേസ്‌ വന്നപ്പോള്‍ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്നു കോടിയേരിബാലകൃഷ്‌ണന്‍ മാറിനിന്ന മാതൃക ചൂണ്ടിക്കാട്ടി സി.പി.എമ്മില്‍നിന്നുതന്നെ ഈ ആവശ്യമുയര്‍ന്നേക്കാം.


പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള സംഘടനാസംവിധാനം നിശ്‌ചലമായതാണ്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ ആഴം കൂട്ടിയതെന്നു ദേശീയനേതൃത്വം വിലയിരുത്തുന്നു. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമുണ്ടായ അതൃപ്‌തി പരിഹരിക്കാന്‍ ലോക്കല്‍, ബ്രാഞ്ച്‌ തലങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണം. ജനകീയപ്രശ്‌നങ്ങളില്‍നിന്ന്‌ അകന്ന പ്രാദേശികനേതാക്കളുടെ ശൈലി മാറ്റണം. തെറ്റുകള്‍ തുറന്നുപറഞ്ഞ്‌ ജനങ്ങളിലേക്ക്‌ വീണ്ടും ഇറങ്ങിച്ചെല്ലാനാണ്‌ കേരളഘടകത്തിനു പി.ബി. നല്‍കിയ നിര്‍ദേശം.


ജൂലൈ 11 മുതല്‍ മൂന്നുദിവസം ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ തോല്‍വി വിശദമായി ചര്‍ച്ചചെയ്യും. പി.ബി. യോഗത്തില്‍

ജനറല്‍ സെക്രട്ടറി എം.എ. ബേബി കരട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പി.ബി. അംഗീകരിക്കുന്ന റിപ്പോര്‍ട്ട്‌ കേന്ദ്ര കമ്മിറ്റി ചര്‍ച്ചചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പശ്‌ചിമബംഗാളിലെ സ്‌ഥിതിയും പി.ബി. ചര്‍ച്ചചെയ്‌തു. സംഘടനാശാക്‌തീകരണത്തിന്റെ ഭാഗമായി ബംഗാളില്‍ പാര്‍ട്ടി പ്ലീനം ചേരും.


ജി. അരുണ്‍

Tags

  • latest news

About Author:

Author photo

ജി. അരുണ്‍

ബന്ധപ്പെട്ട വാർത്തകൾ

ബക്കാര്‍ഡിയില്‍ ഗോവിന്ദനു കുരുക്ക്‌; പുറത്തുവന്ന രേഖകള്‍ വിരല്‍ചൂണ്ടുന്നത്‌ മദ്യക്കമ്പനിക്ക് കേരളത്തില്‍ കോടികളുടെ വിപണി തുറന്നുകൊടുക്കാന്‍ ?

ബക്കാര്‍ഡിയില്‍ ഗോവിന്ദനു കുരുക്ക്‌; പുറത്തുവന്ന രേഖകള്‍ വിരല്‍ചൂണ്ടുന്നത്‌ മദ്യക്കമ്പനിക്ക് കേരളത്തില്‍ കോടികളുടെ വിപണി തുറന്നുകൊടുക്കാന്‍ ?

ബി.ജെ.പിയെ പുറന്തള്ളാന്‍ അനന്തപുരിയില്‍ 'ഇന്ത്യാ സഖ്യം'? യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ്‌. പിന്തുണയ്ക്കുമോ?

ബി.ജെ.പിയെ പുറന്തള്ളാന്‍ അനന്തപുരിയില്‍ 'ഇന്ത്യാ സഖ്യം'? യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ്‌. പിന്തുണയ്ക്കുമോ?

പി.ജെ. ജോസഫിന്‌ ഇന്ന്‌ 85-ാം ജന്മദിനം; പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍

പി.ജെ. ജോസഫിന്‌ ഇന്ന്‌ 85-ാം ജന്മദിനം; പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് പടിയിറങ്ങിയ ശേഷമുള്ള ആദ്യ പിറന്നാള്‍

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന്‌ മംഗളം മാതൃക: മന്ത്രി റോജി എം. ജോണ്‍

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന്‌ മംഗളം മാതൃക: മന്ത്രി റോജി എം. ജോണ്‍

മൂവാറ്റുപുഴയാറിലെ മൃതദേഹങ്ങള്‍: കൂട്ടയാത്മഹത്യയെന്ന്‌ നിഗമനം

മൂവാറ്റുപുഴയാറിലെ മൃതദേഹങ്ങള്‍: കൂട്ടയാത്മഹത്യയെന്ന്‌ നിഗമനം

ഇല്ലായ്‌മകളെ മറികടന്ന്‌ വിനായകിന്‌  ബി ഫാമില്‍ ഒന്നാംറാങ്ക്‌, മിന്നുംവിജയം അച്‌ഛനു സമര്‍പ്പിച്ച്‌ മകന്‍

ഇല്ലായ്‌മകളെ മറികടന്ന്‌ വിനായകിന്‌ ബി ഫാമില്‍ ഒന്നാംറാങ്ക്‌, മിന്നുംവിജയം അച്‌ഛനു സമര്‍പ്പിച്ച്‌ മകന്‍