
തൃശൂര്‍: പുതിയ കാലത്തെ സങ്കീര്‍ണതകളില്‍പ്പെട്ട് തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുമ്പോഴും ധാര്‍മികതയുടെ മാധ്യമധര്‍മം മംഗളകരമായി നിര്‍വഹിക്കുന്ന പത്രമാണ് 'മംഗള'മെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.സാധാരണക്കാരുടെ ചിന്തയെ പോലും സോഷ്യല്‍ മീഡിയാ അല്‍ഗോരിതങ്ങള്‍ നിര്‍ണയിക്കുന്ന ഇക്കാലത്ത് പത്രങ്ങളുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. വാര്‍ത്താ വിന്യാസത്തിനപ്പുറത്തേക്ക് വിവിധ തലങ്ങളിലെ ഉജ്‌ജ്വല വ്യക്‌തിത്വങ്ങളെ കണ്ടെത്തി ആദരിക്കാന്‍ 'മംഗളം' പുലര്‍ത്തുന്ന ജാഗ്രതയും വികസനോന്മുഖ വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യവും ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
'മംഗളം' തൃശൂര്‍ യൂണിറ്റ് 19-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ് തൃശൂര്‍ ജോയ്‌സ് പാലസില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജന്‍ ജെ. പല്ലന്‍ എം.എല്‍.എ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മംഗളം മാനേജിങ് എഡിറ്റര്‍ സാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് കമ്യൂണിറ്റി അവാര്‍ഡ് നേടിയ കാലടി സായ് ശങ്കര ശാന്തി കേന്ദ്ര ഡയറക്‌ടര്‍ പി.എന്‍. ശ്രീനിവാസന്‍, എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് നേടിയ സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ചര്‍ച്ച് വികാരി ഫാ. ഡോ. ജോണ്‍സന്‍ പങ്കേത്ത്, എക്‌സലന്‍സ് ഇന്‍ ആയുര്‍വേദ ആന്‍ഡ് വെല്‍നസ് അവാര്‍ഡ് നേടിയ ചാലക്കുടി വെല്‍നസ്‌ക്ലിനിക് മേധാവി സംഗീത് സാന്‍വിവോ, എക്‌സലന്‍സ് ഫോര്‍ ഇനോവേറ്റീവ് ഫിനാന്‍ഷ്യല്‍ സെലൂഷ്യന്‍ അവാര്‍ഡ് നേടിയ മാള റോയല്‍ട്ടി ഫിനാന്‍സ് ഉടമ സി.ജെ. സിജു, എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഇന്‍സ്‌ട്രുമെന്റല്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് നേടിയ എഴുത്തുകാരനും കലാകാരനുമായ മുണ്ടറക്കോട് ചന്ദ്രന്‍, എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ജേര്‍ണലിസം അവാര്‍ഡ് നേടിയ സാമൂഹിക പ്രവര്‍ത്തകന്‍ കണക്കന്‍പാറ ബാബു ചിറ്റൂര്‍, എക്‌സലന്‍സ് ഇന്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് കാര്‍ബണ്‍ ക്രെഡിറ്റ് ഇന്‍സേറ്റീവ് അവാര്‍ഡ് നേടിയ
കൈരളി അഗ്രികള്‍ച്ചര്‍ മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ കെ.വി. അശോകന്‍,
എക്‌സലന്‍സ് ഇന്‍ ഗ്ളോബല്‍ ടൂര്‍ മാനേജ്‌മെന്റ് അവാര്‍ഡ് നേടിയ സ്വിറ്റ്‌ട്രെസ് ഹോളിഡേയ്‌സ് സി.ഇ.ഒ. ഡോ. ജോബി ജോര്‍ജ്, ഹോളിറ്റിക്‌സ് എജുക്കേഷനില്‍ സ്‌പെഷല്‍ അവാര്‍ഡ് നേടിയ പ്രജോനികേതന്‍ കോളജ് ഫൗണ്ടര്‍ ഡോ. ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ (ഫൗണ്ടര്‍ ഡയറക്‌ടര്‍, പ്രാജ്യോതി നികേതന്‍ കോളജ്, പുതുക്കാട്), ൈപ്രഡ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ. ശൈലേഷ് നായര്‍, സി.ഒ.ഒ. പസ്വന്‍ വര്‍ഗീസ്, ചെയര്‍മാന്‍ ഡോ. എന്‍. സരിം, എന്നിവരെ ആദരിച്ചു.തൊഴില്‍ നിയമത്തെക്കുറിച്ചും ജി.എസ്.ടി. അടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയും നടന്ന പാനല്‍ ചര്‍ച്ചയില്‍ കമ്പനി സെക്രട്ടറിമാരായ സി.എസ്. രാജ്‌മോഹന്‍, ആര്‍. രാമചന്ദ്രന്‍ സി.എ. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌മാരായ ജീന്‍ പോള്‍ എഫ്.സി.എ. ടോണി എം.പി (എഫ്.സി.എ.), സി.എ. ടോണി എം.പി. എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ പ്രഫ. ഡോ. ആര്‍. പ്രിയങ്കക്ല ക്ലാസെടുത്തു. മംഗളം പരസ്യ വിഭാഗം മാനേജര്‍ ഗോപാലകൃഷ്‌ണന്‍ സ്വാഗതവും ബ്യൂറോ ചീഫ് ജിനേഷ് പൂനത്ത് നന്ദിയും പറഞ്ഞു.






