
പാലക്കാട്: പാലം തകര്‍ന്ന് കുത്തിയൊലിച്ച് ഒഴുകുന്ന പുഴയുടെ തീരത്ത് ഒറ്റപ്പെട്ട ഗര്‍ഭിണിയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി അതിസാഹസിക രക്ഷാദൗത്യം. പാലക്കാട് അട്ടപ്പാടിയിലെ മുച്ചിക്കടവിലാണ് ഗര്‍ഭിണിയും ഒന്നര വയസുള്ള കുഞ്ഞും ഉള്‍പ്പെടെ മുപ്പതോളം പേര് കുടുങ്ങിയത്. തുടര്‍ന്ന് ദേശീയദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് വടം കെട്ടി ഉയര്‍ത്തി റോപ്പ് വേയിലുടെ കുത്തിയൊലിച്ചൊഴുകുന്ന പുഴയുടെ മുകളിലൂടെ അതിസാഹസിക രക്ഷാദൗത്യം നടത്തിയത്.
ആദിവാസി ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് എത്താനായില്ല. ഇപ്പോഴും ഇവിടെ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗര്‍ഭിണിയും കുഞ്ഞം ഉള്‍പ്പെടെ ചികിത്സ സഹായം ആവശ്യമുള്ള ആറു പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ മറുകരയെത്തിച്ചത്. കരകവിഞ്ഞൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പ് കെട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലവില്‍ ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് ഈ പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്.






