ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടെ കേന്ദ്രസര്ക്കിരിനെ പ്രതിരോധത്തിലാക്കി മറ്റൊരു കണക്കുകൂടി പുറത്ത് വരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയായി നരേന്ദ്രമോഡി സര്‍ക്കാര്‍ മുന്നോട്ട് വച്ച് മുദ്രാ വായ്പാ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍. വായ്പയെടുത്ത ആഞ്ചിലൊരാള് മാത്രമാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങിയത്. പദ്ധതി നടപ്പാക്കിയ 2015 ഏപ്രില്‍ മുതല്‍ രണ്ടു വര്‍ഷം ഒരു കോടി അധിക തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മുദ്രാ വായ്പാ പദ്ധതി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പിയും കൊട്ടിഘോഷിക്കുന്നതു പോലെയൊന്നും ലക്ഷ്യം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.
2015 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെ പദ്ധതി നടപ്പാക്കിയ ആദ്യ 33 മാസ കാലയളവില്‍ 1.12 കോടി തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിച്ചത്. ഇതില്‍ 51.06 ലക്ഷം സ്വയം തൊഴില്‍ ഏര്‍പ്പെടുന്നവരാണ്. 60.94 ലക്ഷം പേര് തൊഴിലാളികളും. പദ്ധതി പ്രകാരം നല്കിയ വായ്പയുടെ പത്ത് ശതമാനം മാത്രമാണ് അധിക തൊഴില്‍ സൃഷ്ടിക്കുന്നത് ഉപയോഗപ്പെട്ടത്.
വായ്പയെടുത്ത 97,000 പേരെയാണ് സര്‍വ്വെയ്ക്കായി കണ്ടെത്തിയത്. 12.27 കോടി ബാങ്ക് അക്കൗണ്ടുകള്‍ വഴി 5.71 ലക്ഷം കോടി രൂപയാണ് മൂന്ന് വിഭാഗങ്ങളിലായി വായ്പ നല്‍കിയത്. 50,000 രൂപവരെയാണ് ശരാശരി വായ്പ തുക. സേവന വ്യാപാര മേഘലയിലാണ് പുതിയ തൊഴില്‍ കൂടുതലായി ഉണ്ടായത്. പുതിയ തൊഴിലവസരങ്ങളുടെ കാര്യത്തിലും തൊഴിലില്ലായ്മയുടെ കാര്യത്തിലും രാജ്യം രൂക്ഷമായ പ്രതിസന്ധി നേരിടുന്നുവെന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഇത് വരെ നേരിട്ടിരുന്നത് മുദ്രാ വായ്പകളുടെ കണക്ക് പറഞ്ഞായിരുന്നു.

Comments