കല്‍പ്പറ്റ: ഈ മാസം 26 നു നടക്കുന്ന ''വലയ സൂര്യഗ്രഹണം'' ആഘോഷമാക്കാന്‍ ഒരുങ്ങി വയനാട്. രാജ്യാന്തരതലത്തില്‍ ഗ്രഹണം പൂര്‍ണമായി ദൃശ്യമാകുന്നതു കല്പ്പറ്റയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഗ്രഹണം സംസ്ഥാനത്ത് ആദ്യം ദൃശ്യമാവുക കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ്. കല്‍പ്പറ്റയിലെത്തുമ്പോള്‍ ഇതു പൂര്‍ണമായി ദൃശ്യമാകും. ഗ്രഹണം 26 നു രാവിലെ 8.05 ന് ആരംഭിച്ച് 11.07 ന് സമാപിക്കും. 9.27 മുതല്‍ 9.29 വരെയാണു പൂര്‍ണ ഗ്രഹണം. എന്നാല്‍, താളം തെറ്റിയ കാലാവസ്ഥഗ്രഹണം കാണാന്‍ തടസമാകുമോ എന്ന ആശങ്കയും ശക്തമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഗ്രഹണം ദൃശ്യമാകുമെങ്കിലും സമയ െദെര്ഘ്യവും വ്യക്തതയും കുറയും. ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന് ഗ്രഹണം സംബന്ധിച്ച ഭൂപടം പുറത്തുവിട്ടിട്ടുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് വലയ സൂര്യഗ്രഹണം വീക്ഷിക്കാന്‍ പാടില്ല. പ്രത്യേകം കണ്ണടകള്‍ ഉപയോഗിക്കണം. കണ്ണടയുണ്ടെങ്കില്‍ പോലും 10 സെക്കന്റിലധികം ഗ്രഹണം തുടര്‍ച്ചയായി വീക്ഷിക്കാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
എന്താണ് വലയ സൂര്യഗ്രഹണം?
ഭൂമിയില്‍നിന്നു സാധാരണ കാണുന്ന സൂര്യബിംബത്തെ ചന്ദ്രന് മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന് കടന്നുവരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. എന്നാല്‍, ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലെത്തിയാലും (സൂര്യബിംബവും ചന്ദ്രബിംബവും രാഹു/കേതുവും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചാലും) ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ് ഇതു സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ ബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയമായി ചന്ദ്രനു വെളിയില്‍ കാണപ്പെടും. ഇതാണു വലയ സൂര്യഗ്രഹണം.
ഒരുക്കവുമായി ശാസ്ത്രസംഘടനകള്‍
അപൂര്‍വമായെത്തുന്ന ആകാശവിരുന്നിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണു ശാസ്ത്ര സംഘടനകള്‍. വടക്കേ ഇന്ത്യയില്‍നിന്ന് 1500 ശാസ്ത്രജ്ഞര്‍ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ കല്‍പ്പറ്റയില്‍ എത്തും. കല്‍പ്പറ്റ സ്കൂള്‍ ഗ്രൗണ്ടിലും മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും പവലിയന് നിര്‍മിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് അറിയിച്ചു. സൂര്യഗ്രഹണം ആഘോഷമാക്കുന്നതിന്റെ ഭാഗമായി മ്യൂസിക് ബാന്‍ഡ്, ഫുഡ്കോര്‍ട്ട് എന്നിവ ഒരുക്കാനും നീക്കമുണ്ട്. ഗ്രഹണത്തിനു മുന്നോടിയായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ബോധവത്ക്കരണവും ആരംഭിച്ചു.

Comments