കാസര്‍ഗോഡ്: വ്യാഴാഴ്ച രാവിലെ നടന്ന നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം ലോകത്ത് തന്നെ പൂര്‍ണ്ണമായും ഭംഗിയായും ആദ്യം ആസ്വദിച്ചത് കുണ്ടില്‍ വീട്ടുകാര്‍. സൂര്യഗ്രഹണം ഏറ്റവും നല്ലരീതിയില്‍ ദൃശ്യമായ ഇടങ്ങളില്‍ ഒന്ന് കാസര്‍ഗോഡ് ചെറുവത്തൂരിലായിരുന്നു. ഇവിടെ ഈ കാഴ്ച ആദ്യം വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിയുന്ന ലൊക്കേഷനായിരുന്നു കുണ്ടില്‍ വീട്.
ലോകത്ത് തന്നെ ഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണുന്ന മൂന്ന് ഇടങ്ങളില്‍ ഒന്നും ആദ്യം ദൃശ്യമാകുന്ന പ്രദേശവുമായിരുന്നു ചെറുവത്തുര്‍. രാവിലെ എട്ടു മണിക്ക് തുടങ്ങിയ ആകാശവിസ്മയം ഒമ്പത് മണിയ്ക്ക് ശേഷമാണ് വിസ്മയമായി മാറിയത്. ഇവിടെ തന്നെ ഗ്രഹണം ആദ്യം ദൃശ്യമാകുന്ന സ്ഥലത്താണ് തങ്ങളെന്ന് അറഞ്ഞിപ്പോള് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അമ്പരപ്പ്.

സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും എന്ന വിവരം കിട്ടിയതോടെ ചെറുവത്തൂര്‍ നേരത്തേ സഞ്ചാരികളെ കൊണ്ടു നിറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനേകരാണ് ഇവിടേയ്ക്ക് എത്തിയത്. സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകുന്ന വിവരം അറിഞ്ഞ് അയ്യായിരത്തോളം പേരാണ് കാണാനായി ചെറുവത്തൂരില്‍ എത്തിയത്. പ്രമുഖര്‍ ജില്ലയിലെ നക്ഷത്രഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്താണ് കാണാനെത്തിയത്. അലഹബാദില്‍ നിന്നു മാത്രം 300 പേര് എത്തിയിരുന്നു. അവിടെ തന്നെ ദൃശ്യംആദ്യമെത്തിയത് കണ്ടുര് വീടിന് മുകളില്‍
ലോകത്ത് തന്നെ സൗദിഅറേബ്യ, ഖത്തര്‍, യുഎഇ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഈ പ്രതിഭാസം ദൃശ്യമായത്. ഇന്ത്യയില്‍ കേരളം, കര്‍ണാടക, തമിഴ്നാട്ട് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമായിരുന്നു. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലയിലായിരുന്നു ശരിയായ കാഴ്ച.
2015 ജനുവരി 15 നായിരുന്നു ഇതിന് മുമ്പ് ഒരു സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായത്. അടുത്ത സൂര്യഗ്രഹണം 2031 മെയ് 21 നാണ് നടക്കുക. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ സൂര്യഗ്രഹണമായിരുന്നു ഇത്. ഗ്രഹണ കണ്ണാടി ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ചെറുവത്തൂര്‍ പഞ്ചായത്തും ശാസ്ത്രലോകത്തിനൊപ്പം നിന്നു. മദ്ധ്യ - തെക്കന്‍ കേരളത്തില്‍ ഗ്രഹണം ഭാഗികമായിട്ടായിരുന്നു ദൃശ്യമായത്.

Comments