
ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒന്നാണ് സിവില്‍ സര്‍വീസ് എന്നത്. എന്നാല്‍ പലരും ആഗ്രഹിക്കുക മാത്രാമാണ് ചെയ്യുന്നത്. അതിന് വേണ്ടി പരിശ്രമിക്കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ സിവില്‍ സര്‍വീസ് എന്ന് തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ബംഗളൂരുവിലെ ബസ് കണ്കടര് മധു. ഈ മാസം നടന്ന മെയിന്‍ പരീക്ഷയും കടന്നിരിക്കുകയാണ് ഇദ്ദേഹം. ഇനി ആകെയുള്ളത് അഭിമുഖം മാത്രമാണ്. 29 വയസ്സുള്ള മധു ജോലിയോടൊപ്പമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എട്ടുമണിക്കൂര്‍ ജോലി ചെയ്ത ശേഷമുള്ള അഞ്ച് മണിക്കൂറാണ് പഠനത്തിനായി മാറ്റി വെച്ചത്്
കുടുംബത്തില്‍ വിദ്യാഭ്യാസം നേടിയ ഏക വ്യക്തിയാണ് മധു. തന്റെ ഈ നേട്ടത്തെക്കുറിച്ച് മധു പറയുന്നതിങ്ങനെ:
ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേരിടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക്ചുറ്റപാട് മോശമായിരുന്നതിനാല്‍ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. എല്ലാ ദിവസവും വെളുപ്പിനെ നാല് മണിക്ക് എണീക്കും. ജോലിക്ക് പോകുന്നതിന് മുന്‍പ് രണ്ട് മണിക്കൂര്‍ പഠിക്കും. ജോലി കഴിഞ്ഞ് എത്തിയ ശേഷം രണ്ടര മണിക്കൂര്‍ പഠിക്കും. ഇത് ദിനചര്യയായി മാറി. 2018 ലെ പരീക്ഷയ്ക്ക് വിജയിക്കാനായില്ല.






