
തിരുവനന്തപുരം: പൊലീസ് വെടിയേറ്റു മരിച്ച നക്സല് വര്ഗ്ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. വര്ഗ്ഗീസ് കൊല്ലപ്പെട്ട് 51 വര്ഷങ്ങള്ക്ക് ശേഷമാണ് കുടുപംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത്. വര്ഗ്ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവര്ക്ക് നഷ്ടപരിഹാരം നല്കനാണ് സെക്രട്ടറിതല സമിതി സര്ക്കാരിന് ശുപാര്ശ ചെയ്തിരുന്നു.
1970 ഫെബ്രുവരി 18 നാണ് തിരുനെല്ലി കാട്ടില് പൊലീസ് വെടിയേറ്റ് വര്ഗ്ഗീസ് കൊല്ലപ്പെട്ടത്. എന്നാല് വര്ഗ്ഗീസ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് കോണ്സ്റ്റബിള് രാമചന്ദ്രനാണ് വെളിപ്പെടുത്തിയിരുന്നു. അന്നത്തെ ഡിവൈഎസ്പി ലക്ഷ്മണയുടെ നിര്ദേശ പ്രകാരമാണ് താന് വര്ഗ്ഗീസിനെ വെടിവച്ചു കൊന്നതെന്ന് കോണ്സ്റ്റബിള് പി രാമചന്ദ്രന് വെളിപ്പെടുത്തിയത്. ഇതിനെതുടര്ന്ന് ഐജി ലക്ഷ്മണയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
1970 ഫെബ്രുവരി 17ന് കരിമത്ത് ശിവരാമന് നായര് എന്നയാളുടെ വീട്ടില് ഒളിവില് കഴിയുകയായിരുന്ന വര്ഗ്ഗീസിനെ പൊലീസ് പിടിക്കൂടിയത്. എന്നാല് ദിവസങ്ങള്ക്ക് ശേഷം വര്ഗ്ഗീസിന്റെ മൃതദേഹം തിരുനെല്ല്പൊലീസ് സ്റ്റേഷനടുത്തു നിന്ന് കണ്ടെത്തിയത്. 1960 ല് വയനാട്ടിലെ പല ഭൂപ്രഭുക്കന്മാരുടെ കോലപാതകത്തിന് പിന്നില് വര്ഗ്ഗീസ് ആണെന്നായിരുന്നു പൊലീസ് കണ്ടെത്തല്. വയനാട്ടില് നക്സല് പ്രവര്ത്തനം ശക്തപ്പെട്ടതോടെയാണ് പൊലീസ് ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.
വര്ഗ്ഗീസിനെ പൊലീസ് കൊലപ്പെടുത്തയതാണെന്ന് തെളിഞ്ഞതിനെ തുടര്ന്ന് നഷ്ടപരിഹാരത്തിനായി ബന്ധുക്കള് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്കാന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. തുടര്ന്ന് സഹോദരങ്ങള് നല്കിയ നിവേദനം പരിശേധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.







Comments