തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് എതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് ശബ്ദരേഖയില്‍ ഉള്ളത്.
അതേസമയം ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന സമ്മതിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും മൊഴിനല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചു എന്നത് ഗൗരവമുള്ളതാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് തുടര്‍നടപടിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കനാണ് സര്‍ക്കാര്‍ തീരുമാനം.






