
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം. ഏതു സാഹചര്യത്തിലും 80 സീറ്റുകള്‍ നേടാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപി പലയിടത്തും നിര്‍ജീവമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
സംസ്ഥാന തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ വിജയ സാധ്യതകളും വിലയിരുത്തുന്നതിനാണ് യോഗം ചേര്‍ന്നത്. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍. അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ഉയര്‍ന്നിരുന്നു. ഇത് ഗുണംചെയ്യുമെങ്കിലും ഭരണത്തിലെത്താന്‍ സഹായിക്കില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.





