
വെസ്റ്റ് ബംഗാൾ : തെരഞ്ഞെടുപ്പിൽ ഇത്തവണ ബി ജെ പി ബംഗാൾ പിടിക്കുന്നതിൽ ആശങ്ക പങ്കുവെച്ചു സാമൂഹ്യ വിമര്‍ശകനും സ്വരാജ് ഇന്ത്യ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്.
'വിജയം നേടിയാൽ അത് ഇന്ത്യ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഹിന്ദു-മുസ്ലിം വിഭജനത്തിലും വെറുപ്പിലും കുഴിച്ചു മൂടാനാവുമെന്ന് അവര്‍ ധരിക്കും. അതൊരു ദുഃഖകരമായ പരിണതിയായിരിക്കും' എന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയെന്നാല്‍ വടക്കേ ഇന്ത്യ മാത്രമല്ല. തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലുമൊക്കെ ബി.ജെ.പി. എവിടെയാണുള്ളത്? തെരഞ്ഞെടുപ്പ് രാഷ്ട്രീയം യഥാര്‍ത്ഥ രാഷ്ട്രീയ വിഷയങ്ങളില്‍നിന്ന് വ്യതിചലിക്കുകയാണെന്നതാണ് ശരിക്കുള്ള പ്രശ്നം.
നോട്ട് നിരോധനം എടുക്കുക. ഇന്ത്യയിലെ എല്ലാ വിഭാഗം ജനതയെയും വലച്ച നടപടിയായിരുന്നു അത്. പക്ഷേ, ആറു മാസത്തിനകം നടന്ന യു.പി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചു. അതോടെ യു.പി. തെരഞ്ഞെടുപ്പ് വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന് ബി.ജെ.പി. പ്രചരിപ്പിച്ചു.
രാഷ്ട്രം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന സമയമാണിത്. നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും ഈ പോരാട്ടം ആവശ്യപ്പെടുന്നുണ്ട്. ' അദ്ദേഹം പറഞ്ഞു.






