
തിരുവനന്തപുരം: തെക്കൻ കേരളത്തിലും ഇത്തലണയും എൽഡിഎഫ് സമഗ്രാധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ 39 മണ്ഡലങ്ങളിൽ ഇത്തവണ 35 മണ്ഡലങ്ങളിലും ഇടതു മുന്നണി വിജയിച്ചു. 2016-ല്‍ ഇത് 32 ഇടത്തായിരുന്നു. 2016-ൽ ആറിടത്തു ജയിച്ച യുഡിഎഫ് ഇക്കുറി നാലിടത്തേക്ക് ചുരുങ്ങി. തിരുവനന്തപുരം നേമത്ത് ബിജെപി ആദ്യമായി തുറന്ന അക്കൗണ്ടും ഇത്തവണ നഷ്ടമായി.
തിരുവനന്തപുരം ജില്ലയിൽ ആകെയുള്ള 14 എണ്ണത്തില്‍ 13ഉം ഇടതിനൊപ്പമാണ്. യുഡിഎഫ് നേടിയത് ഒരു സീറ്റു മാത്രം. എന്‍ഡിഎയുടെ സിറ്റിങ് സീറ്റായ നേമവും എൽഡിഎഫ് നേടി. കോവളം മാത്രമാണ് യുഡിഎഫിനൊപ്പം. ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല, വാമനപുരം, പാറശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, വട്ടിയൂർക്കാവ്, തിരുവനന്തപുരം, അരുവിക്കര, കഴക്കൂട്ടം മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം. കൊല്ലത്ത് ആകെയുള്ള 11 സീറ്റുകളിൽ 2 സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു– കുണ്ടറയും കരുനാഗപ്പള്ളിയും. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍, ചവറ എന്നീ മണ്ഡലങ്ങൾ എൽഡിഎഫ് നിലനിർത്തി.ൾ.
പത്തനംതിട്ടയിൽ ആകെയുള്ള 5 മണ്ഡലങ്ങളിലും എൽഡിഎഫിനു ജയം. തിരുവല്ല, റാന്നി, ആറന്മുള, അടൂര്‍, കോന്നി എന്നീ മണ്ഡലങ്ങൾ എല്‍ഡിഎഫ് നിലനിർത്തി. ആലപ്പുഴയില്‍ ആകെയുള്ള 9 സീറ്റില്‍ എട്ടെണ്ണവും ഇടതിനൊപ്പം. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര മണ്ഡലങ്ങള്‍ ഇടതിനൊപ്പം. ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ തുണച്ചത്.






