
തിരുവനന്തപുരം: ചരിത്രനേട്ടം കൊയ്യുമ്പോഴും ഇടതുമുന്നണി മത്സരരംഗത്ത് അപ്രസക്തമായ ചില മണ്ഡലങ്ങളുണ്ട്. പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നീ മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. എന്നാൽ കാസർകോട് എൽഡിഎഫ് വോട്ടുനില മെച്ചപ്പെടുത്തി.
പാലക്കാട്ട് മണ്ഡലത്തിൽ തുടക്കം മുതൽ ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു മത്സരം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്തായതിനൊപ്പം 2,242 വോട്ട് പിന്നെയും എല്‍.ഡി.എഫിന് മണ്ഡലത്തിൽ കുറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി നേര്‍ക്കുനേര്‍ പോരാട്ടമാണ് മഞ്ചേശ്വരത്തും കാസര്‍കോട്ടും നടന്നത്. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല. വി.വി. രമേശന് നിന്നിട്ടും മഞ്ചേശ്വരത്ത് 2,500-ഓളം വോട്ട് ഇത്തവണയും കുറഞ്ഞു.
കാസര്‍കോട്ട് പക്ഷേ 6,708 വോട്ട് വര്‍ധിപ്പിക്കാന്‍ ഇടതിന് കഴിഞ്ഞു. 2016-ല്‍ മൂന്നാമതായ വട്ടിയൂര്‍ക്കാവില്‍ സി.പി.എം. 2019-ല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറി. ഇത്തവണ അവര്‍ ഭൂരിപക്ഷം 20,000 കടത്തിയപ്പോള്‍ യു.ഡി.എഫ്. മൂന്നാമതായി തകര്‍ന്നു.





