തിരുവനന്തപുരം: ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാടകയ്ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്സിന്റെ പണം നല്‍കിയില്ലെന്നാരോപണവുമായി പാര്‍ട്ടി പ്രവര്ത്തകന് രംഗത്ത്. ലൈറ്റ് ആന്‍ഡ് സൗണ്ട് കടയുടമ ബിജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
കൊവിഡും ന്യൂമോണിയയും ബാധിച്ച് താന്‍ ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായി മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടന്‍ നല്‍കണമെന്നും ബിജു ആവശ്യപ്പെട്ടു. വാട്സ് ആപ്പ് സന്ദേശത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.
‘എനിക്ക് ആരുടെയും ഔദാര്യം വേണ്ട. കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്,’ ബിജു പറഞ്ഞു. ബി.ജെ.പിയുടെ പൂജപ്പുര വാര്‍ഡിലെ നേതാക്കള്‍ക്കാണ് ബിജു സന്ദേശമയച്ചിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലേക്കായിരുന്നു രാജേഷ് മത്സരിച്ചിരുന്നത്.
ബിജുവിന്റെ സന്ദേശം ഇങ്ങനെ,
‘ബഹുമാന്യ ബി.ജെ.പിയുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ. ഞാന്‍ ബിജു ദേവൂസൗണ്ട്സ് പൂജപ്പുര… ഞാന്‍ കൊവിഡ് പിടിപെട്ടു neomonia ആയി oxigen ലെവല്‍ താന്ന്…. Lungs പ്രശ്നം ആയി കഴിഞ്ഞ ഒരു മാസമായി PRSÂ ചികിത്സയില്‍ ആണ്…ഇനിയും ഒന്നുരണ്ടു മാസം ഓക്സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്.
ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുന്‍പ് നടന്ന കോര്പ്പറഷന് ഇലക്ഷന് എന്റെ സ്ഥാപനമാണ് ബി.ജെ.പി. പൂജപ്പുര വാര്‍ഡ് കമ്മറ്റിക്കായി പ്രചരണം ലൈറ്റ് എന്നിവ ചെയ്തത്. ആ വകയില്‍ എനിക്ക് 68000/(അറുപത്തിഎട്ടായിരം )കിട്ടാനുണ്ട്. ജില്ലാപ്രസിഡന്റ് കൂടിയായ കൗണ്‍സിലറിനെ വിളിച്ചപ്പോള്‍ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു.
ഹോസ്പിറ്റലില്‍ ആയി മെസ്സേജ് ഇട്ടപ്പോഴും മറുപടി തന്നില്ല.. വര്‍ക്ക് ഓര്‍ഡര്‍ പറഞ്ഞ പ്രവര്‍ത്തകരും മിണ്ടുന്നില്ല.. ആരുടെയും ഔദാര്യം വേണ്ടാ ഞാനും എന്റെ പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. ദയവായി ഈ പ്രത്യേക സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

Comments