
ആംസ്റ്റര്‍ഡാം: അനേകം അവസരങ്ങള്‍ തുലച്ചെങ്കിലും രണ്ടാം മത്സരത്തിലും ജയിച്ച് ഓറഞ്ചു പടയും യുറോ 2020 ല്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആംസ്റ്റര്‍ഡാമിലെ യോഹന് ക്രൈഫ് സ്റ്റേഡിയത്തില്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇരുപകുതികളിലുമായി മെംഫിസ് ഡീപേയും ഡെന്‍സല്‍ ഡംഫ്രീസും നേടിയ ഗോളുകളിലായിരുന്നു നെതര്‍ലന്റ് വിജയിച്ചത്.
12,000 ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ അനേകം അവസരങ്ങള്‍ തുലച്ച ശേഷമായിരുന്നു ഡച്ചുപട വിജയം ആഘോഷിച്ചത്. സൂപ്പര്‍താരം മെംഫിസ് ഡീപ്പേയായിരുന്നു അവസരം തുലയ്ക്കുന്നതില്‍ മുമ്പന്‍. കളിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ നെതര്‍ലന്റ് മുന്നിലെത്തി. പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു ഡീപേയുടെ ഗോള്‍. കളിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ നെതര്‍ലന്റ് മുന്നിലെത്തി. ഓസ്ട്രിയന്‍ നായകന് അലാബാ ബോക്സില്‍ ഡംഫ്രീസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി മെംഫിസ് ഡീപ്പേ കൃത്യമായി മുതലാക്കി. ണ്ടാം പകുതിയില്‍ 67 ാം മിനിറ്റില്‍ ഡംഫ്രീസ് ടീമിന്റെ ണ്ടാംഗോളും നേടി.
നേരത്തേ നടന്ന മത്സരത്തില്‍ ഡന്മാര്ക്കിനെ പിന്നില്‍ നിന്നും തിരിച്ചുവന്ന് ബെല്‍ജിയം തോല്‍പ്പിച്ചിരുന്നു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിലായിപോയ ബല്‍ജിയം രണ്ടാം പകുതിയില്‍ ഉജ്വലമായി രണ്ടുഗോള്‍ തിരിച്ചടിച്ച് വിജയം തിരിച്ചുപിടിക്കുകയായിരുന്നു. ജയത്തോടെ ബല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് പോയി.
ഒരു ഗോള്‍ അടിപ്പിക്കുകയും ഒരു ഗോള്‍ സ്വന്തം പേരില്‍ കുറിയ്ക്കുകയും ചെയ്ത ബല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന് ഡിബ്രൂയന്റെ പ്രകടനമായിരുന്നു കളിയില്‍ നിര്‍ണ്ണായകമായത്. ആദ്യ പകുതിയില്‍ ഇല്ലാതിരുന്ന ഡിബ്രൂയനെയും ഈദന്‍ ഹസാഡിനെയും രണ്ടാം പകുതിയില്‍ ഇറക്കിയ ടീം പരിശീലകന്റെ തന്ത്രം വന്‍ വിയമായി. ഇരുവരും മിഡ്ഫീല്‍ഡില്‍ വന്നതോടെ ബെല്‍ജിയം മത്സരം തിരിച്ചു പിടിച്ചു.
കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ പോള്സണിലൂടെ ഡെന്മാര്ക്ക് ഗോള്‍ നേടി. കളി തുടങ്ങിയതിന് പിന്നാലെ യൂസുഫ് പോള്‍സണ്‍ തൊടുത്ത ഒരു ലോംഗ് റേഞ്ചര്‍ റയല്‍ മാഡ്രിഡ് ഗോളി തീബൗട്ട് കോര്‍ട്ടോയിസിനെ മറികടന്ന് വലയില്‍ എത്തുമ്പോള്‍ കളിയ്ക്ക് ഒരുമിനിറ്റും 39 സെക്കന്റുമായിരുന്നു പ്രായം. ആദ്യ പകുതിയില്‍ അതിന് ശേഷം ഡെന്മാര്ക്കിന്റെ തേരോട്ടമായിരുന്നു. ബെല്‍ജിയം മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിച്ച അവര്‍ തുടരെത്തുടരെ അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഡിബ്രൂയന് ഇറങ്ങിയതോടെ കളി മാറുകയായിരുന്നു.
കളിയുടെ 54 ാം മിനിറ്റില്‍ ലൂക്കാക്കു തുറന്നെടുത്ത ഒരു അവസരം. പന്ത് ലൂക്കാക്കൂ ഡിബ്രൂയന് നല്‍കുകയും ഡിബ്രൂയന് രണ്ടു ഡെന്മാര്ക്ക് പ്രതിരോധക്കാരെ കബളിപ്പിച്ച് പന്ത് ടെര്ഗന് ഹസാഡിന് നല്‍കുകയും ഹസാഡ് ഒരു നിമിഷം പോലും പാസ്സാക്കാതെ പന്ത് വലയില്എത്തിച്ച ടീമിന് സമനില സമ്മാനിച്ചു. 70 ാം മിനിറ്റില്‍ ബെല്‍ജിയം വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണയും ശ്രമം നടത്തിയത് ലൂക്കാക്കു പന്ത് ലൂക്കാക്കുവില് നിന്നും മറ്റൊരു കളിക്കാരന് വഴി ബോക്സിലേക്ക് ഓടിയെത്തിയ ഡിബ്രൂയന് നല്‍കുകയും ഡിബ്രൂയന്റെ കാര്‍പെറ്റ് ഷോട്ട് ഡാനിഷ് ഗോളി കാസ്പര്‍ ഷ്മിഷേലിനെ മറികടന്നു.
നേരത്തേ ഇരുടീമും കഴിഞ്ഞ മത്സരത്തില്‍ കളത്തില്‍ കുഴഞ്ഞുവീണ ഡെന്മാര്ക്ക് താരം ക്രിസ്ത്യന്‍ എറിക്സണ് വേണ്ടി മൗനം ആചരിച്ചാണ് ടീം കളിക്കാനിറങ്ങിയത്. ബല്‍ജിയം ആരാധകരും എറിക്സണ് ആദരം അര്‍പ്പിച്ചിരുന്നു. എറിക്സണിന്റെ പത്താം നമ്പറിനെ അനുസ്മരിച്ച് ഇരു പകുതികളിലും കളി 10 മിനിറ്റ് എത്തിയപ്പോള്‍ കളിക്കാര്‍ ഒരു മിനിറ്റ് കളി നിര്‍ത്തി വെച്ചിരുന്നു.






