
പാലക്കാട് : രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍ . പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. 800 ചാക്കുകളിലായി അഞ്ച് ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെ ചെര്‍പ്പുള്ളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ചരക്കുലോറിയില്‍ കടത്താന്‍ ശ്രമിക്കവെയാണ് സംഘം പിടിയിലായത്. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. ആര്‍ക്കുവേണ്ടിയാണ് ലഹരി വസ്തുക്കള്‍ കൊണ്ടുപോയതെന്ന കാര്യം കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സെല്ലും ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങള്‍ക്ക് വിപണയില്‍ ഏകദേശം രണ്ടര കോടിയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു






