
മാഞ്ചസ്റ്റര്‍: സ്പാനിഷ് ലീഗില്‍ തിളങ്ങിയില്ലെങ്കില്‍ പോലും യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റയലിനെ വീഴ്ത്താനാകില്ലെന്ന് പറഞ്ഞവരെല്ലാം ഇപ്പോള്‍ അമ്പരപ്പിലാണ്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി റയലിനെ തോല്‍പ്പിക്കുകയായിരുന്നില്ല വലിച്ചുകീറി ഒട്ടിച്ചു. ഏകപക്ഷീയമായ നാലു ഗോളിന് രണ്ടാംപാദ സെമിയില്‍ റയലിനെ കീഴടക്കി സിറ്റി ഫൈനലില്‍ കടന്നു.
രണ്ടു പാദങ്ങളിലുമായി 5-1 എന്ന അഗ്രിഗേറ്റിലായിരുന്നു സിറ്റി കലാശപ്പോരിന് അര്‍ഹത നേടിയെടുത്തത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സിറ്റി ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍മിലാനുമായി ഫൈനല്‍ കളിക്കും. കെവിന് ഡിബ്രൂയ്നെ എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്റെ ഇരട്ട അസിസ്റ്റും പോര്‍ച്ചീഗീസ് താരം ബെര്‍ണാഡോ സില്‍വയുടെ ഇരട്ട ഗോളുകളും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.
അകാഞ്ചിയും അല്വാരെസുമാണ് പട്ടിക പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ടു തവണയും റയലിനോട് സെമിയില്‍ തോറ്റ സിറ്റിയ്ക്ക് സ്വന്തം മൈതാനത്ത് നേടിയ വന്‍ വിജയം ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കിയത്. ആദ്യ പകുതിയില്‍ തന്നെ ബര്‍ണാഡോ സില്‍വയുടെ ഇരട്ടഗോളുകളില്‍ മുന്നിലെത്തിയ അവര്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ കൂടി നേടുകയായിരുന്നു.
ബെര്‍ണാഡോ സില്‍വയുടെ ആദ്യഗോളിനും അകാഞ്ചിയുടെ രണ്ടാം പകുതിയിലെ ഗോളിനും അസിസ്റ്റ് ചെയ്തത് ഡെബ്രൂയ്നെ ആയിരുന്നു. അല്‍വാരസിന്റെ അവസാന ഗോളിന് പിന്നില്‍ ഫില്‍ഫോഡന്റെ പാസായിരുന്നു. ഈ സീസണില്‍ സിറ്റി എത്തുന്ന രണ്ടാം ഫൈനലാണ് ഇത്. ഞായറാഴ്ച എഫ്.എ കപ്പ് ഫൈനലില്‍ അവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒന്നാമത് എത്തി നില്ക്കുന്ന സിറ്റി ഈ സീസണില്‍ മൂന്ന് കിരീടം ഉയര്‍ത്തുന്നതാണ് ലക്ഷ്യമിടുന്നത്.






