
അടൂര്‍: പോസ്റ്റ് ഓഫീസ് വഴി പാഴ്സലില്‍ എത്തിയ ഹാഷിഷ് ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘം പിടികൂടി. പാഴ്സല്‍ ഏറ്റുവാങ്ങാനെത്തിയ ചൂരക്കോട് അറവിളയില്‍ വീട്ടില്‍ അരുണ്‍ വിജയനെ (27) ആണ് അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ വാങ്ങാനെത്തിയ ഇയാളെ ഡാന്‍സാഫ് ടീമും ഏനാത്ത് പോലീസും സംയുക്തമായി പിടികൂടുകയായിരുന്നു. ഇയാള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു.
ഹിമാചല്‍ പ്രദേശില്‍ നിന്നാണ് ഇയാളുടെ വിലാസത്തില്‍ പാഴ്സല്‍ എത്തിയത്. അന്താരാഷ്ര്ട വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരും. ജാക്കറ്റിനുള്ളില്‍ പൊതിഞ്ഞ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാര്‍സല്‍. നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുകു രൂപത്തില്‍ ബാളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിെവെ. എസ്.പിയും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ വിദ്യാധരന് െകെമാറിയതിനെതുടര്ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.
ഇയാള്‍ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരിവസ്തു എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും മറ്റും വിശദമായ അന്വേഷണം നടക്കുകയാണ്.
ഡിെവെ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്. നോജ് കുമാര്‍, എസ്.ഐ ശ്യാമകുമാരി, ഡാന്‍സാഫ് എസ്.ഐ അജി സാമൂവല്‍, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ അനൂപ്, ഏനാത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ രാധാകൃഷ്ണന്, രമേശന്, എസ്.സി.പി ഓ മുജീബ്, സി.പി.ഓ യുനിസ്, ഡാന്‍സാഫ് എ.എസ്.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന് ജോസ്, ബിനു, ശ്രീരാജ്, അഖില്‍, സുജിത് , നര്‍കോട്ടിക് സെല്‍ യൂണിറ്റിലെ എസ്.ഐ അനില്‍, എ.എസ്.ഐമാരായ മുജീബ് റഹ്മാന്, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്പീക്കറിന്റെ ഡയഫ്രം ഇളക്കി മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഹരി വസ്തു കണ്ടത്. ഒരു കിലോയില്‍ താഴെയാണ് സ്പീക്കറില്‍ ഉണ്ടായിരുന്നത്. മെഴുകു രൂപത്തില്‍ ചുരുട്ടിയാണ് കവറില്‍ ആക്കിയിരുന്നത്. അരുണ്‍ ഏറെക്കാലം ബംഗളൂരുവില്‍ ജോലിയിലായിരുന്നു.
അരുണിനെ കുടുക്കാന്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണം
അടൂര്‍: അരുണിനെ ഹാഷിഷുമായി പിടികൂടിയത് മാസങ്ങള്‍ നീണ്ട ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണ ത്തിനൊടുവില്‍. നേരത്തെ ലഹരി വസ്തു െകെവശം വച്ചതിന് പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീരീക്ഷണം നടത്തിയത്. നാര്‍ക്കോട്ടിക് സെല്‍ ഡിെവെ.എസ്.പി കെ.എ.വിദ്യാധരന്റെ തന്ത്രപരമായ നീക്കമാണ് പ്രതി വലയില്‍ വീഴാന്‍ ഇടയാക്കിയത്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങി നിരവധി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇയാള്‍ അടിക്കടി യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു.
വിമാനത്തിലാണ് ഇയാള്‍ കൂടുതലായും സഞ്ചരിച്ചത്. ഇയാളില്‍ കൂടുതല്‍ പണം ഉണ്ടെന്നുള്ള വിവരവും ലഭിച്ചു. ഇതാണ് കൂടുതല്‍ സംശയങ്ങള്ക്കിടയാക്കിയത്. മുന്‍പും അരുണിന് ഇത്തരത്തില്‍ ലഹരിവസ്തുക്കള്‍ വരുന്നതായാണ് ഡാന്‍സാഫ് ടീമിന് ലഭിച്ച വിവരം. ഇന്നലെ രാവിലെ ഡാന്‍സാഫ് ടീം അംഗങ്ങള്‍ മഫ്തിയില്‍ ചൂരക്കോട്ടും പരിസരത്തും നില ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍ നിന്നും കൊറിയര്‍ വാങ്ങി പുറത്തിറങ്ങിയ അരുണിനെ നാല് പേരടങ്ങുന്ന ഡാന്‍സാഫ് ടീം അംഗങ്ങള്‍ പിടികൂടുമെന്നായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെ ഇയാളെ പിടികൂടി. മറ്റ് സംസ്ഥാനങ്ങളിലേക്ക് അടിക്കടിയുള്ള അരുണിന്റെ യാത്രയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
അരുണില്‍ നിന്ന് പിടിച്ചെടുത്ത 965 ഗ്രാം ചരസിന് (ഹാഷിഷ് ഓയില്‍ ) മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലവരുമെന്നാണ് കണക്കാക്കുന്നത്. കെ.എ. വിദ്യാധരന് നാര്‍ക്കോട്ടിക് സെല്‍ ഡിെവെ.എസ്.പിയായി ചുമതലയേറ്റ നാള് മുതല്‍ ജില്ലയില്‍ വലിയ തോതിലുള്ള മയക്കുമരുന്ന് വേട്ടയ്ക്കാണ് നേതൃത്വം നല്‍കിയത്. ടീമിലുള്ള ഉദ്യോഗസ്ഥരെ വേഷം മാറ്റി അയച്ച് ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തി പിടികൂടുകയായിരുന്നു. പിടികൂടിയ പാഴ്സല്‍ കവറിലെ വിലാസ പ്രകാരം ചരസ് ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയതായാണ് സൂചന. ഇതിന്റെ ഉറവിടം സംബന്ധിച്ചും െകെമാറ്റ രീതി സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകൂ.
ലഹരി കടത്ത്, സംഭരണം, വിതരണം, ഉപയോഗം: അടൂര്‍ ലഹരിയുടെ ഹബ്ബ്
അടൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലഹരിവസ്തുക്കള്‍ എത്തുന്നത് ഇവിടെയാണ്. ലഹരി മരുന്ന് കടത്ത്, സംഭരണം, വിതരണം, ഉപയോഗം എന്നിവ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ ഹബിലാണ്. അതിന് പറ്റിയ രാഷ്ട്രീയ കാലാവസ്ഥയാണ് ഇവിടെ എന്നതാണ് അനുകൂല ഘടകം. അടുത്തിടെ ലഹരി കടത്തിന് പിടിയിലായവര്ക്കൊക്കെ തന്നെ ഭരണ മുന്നണിയിലെ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ആദ്യം കേസുകള്‍ ഒടുക്കാന്‍ ഇവര്‍ രംഗത്ത് വന്നുവെങ്കിലും പണി പാളുമെന്ന് മനസിലാക്കി പിന്നീട് പിന്മാറുകയും പിടിയിലായവരുടെ രാഷ്ട്രീയ ബന്ധം നിഷേധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരുടെ ഗുണ്ടാ സെറ്റപ്പ് ലഹരി കടത്തുകാരും ഉപയോഗിക്കുന്നു. പരസ്പരം ഒരു ധാരണയിലാണ് ഇവര്‍ മുന്നോട്ടു പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അടൂര്‍ റെസ്റ്റ് ഹൗസില്‍ കൊച്ചിയില്‍ നിന്നുള്ള യുവാവിനെ തട്ടിക്കൊണ്ടു വന്ന് മര്‍ദിച്ചതിന് പിന്നില്‍ ഇതേ സംഘമായിരുന്നു. ഭരണ പക്ഷത്തെ ഒരു നേതാവ് കുത്തകയാക്കി വച്ചിരിക്കുന്ന റെസ്റ്റ് ഹൗസിലെ റൂമിലാണ് തട്ടിക്കൊണ്ടു വന്ന യുവാവിനെ ഇട്ടു മര്‍ദിച്ചത്. ഈ കേസിന്റെ അന്വേഷണം നേതാവിലേക്ക് എത്താതിരിക്കാന്‍ പോലീസ് ഉന്നതരും ശ്രദ്ധിച്ചിരുന്നു.
അടൂരില്‍ അടുത്തിടെ കഞ്ചാവ്, എം.ഡി.എം.എ എന്നിവ പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് ഇന്നലെ പാഴ്സല്‍ കവറില്‍ നിന്നും ഹാഷിഷ് പിടികൂടിയത്. സ്പീക്കര്‍ ബോക്സിനുള്ളില്‍ മഴക്കോട്ടിനുള്ളില്‍ പൊതിഞ്ഞ നിലയിലാണ് 965 ഗ്രാം ലഹരി വസ്തു കടത്തിയത്.
അടൂര്‍ െബെപ്പാസിലേക്കും ഇവിടേക്കുള്ള ഉപപാതകളിലും കഞ്ചാവ് െകെമാറ്റം നടക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരായവരെ കഴിഞ്ഞ ആഴ്ച്ച കഞ്ചാവുമായി ഈ ഭാഗത്ത് നിന്നും എക്െസെസ് സംഘം പിടികൂടിയിരുന്നു. ടൗണിലെ ഉപപാതകള്‍ കേന്ദ്രീകരിച്ചും ലഹരി കച്ചവടം പൊടിപൊടിക്കുന്നുണ്ട്. സ്കൂള്‍ തുറക്കാറായതോടെ സ്കൂളിലേക്ക് ഉള്ള പാതകളില്‍ ഇക്കൂട്ടര്‍ െകെക്കുകളില് എത്തി െകെമാറ്റം നടത്താന്‍ ഇടയുണ്ട്. ഇത് മുന്നില്‍ കണ്ട് പോലീസ്-എക്െസെസ് പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.