
കോട്ടയം : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയത്തെ പൂഞ്ഞാറിലും പൂഞ്ഞാർ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്നും സിപിഎം വാര്‍ഡ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന് 12 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
കോട്ടയം മുൻസിപ്പാലിറ്റിയിലെ പുത്തൻതോടു വാർഡ് വാശിയേറിയ മത്സരത്തിൽ യുഡി എഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യു ഡി എഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. ഇവിടെ പരാജയപ്പെട്ടിരുന്നു എങ്കിൽ യുഡിഎഫ് ഭരണത്തിനുതന്നെ ഭീഷണി ആകുമായിരുന്നു.
വയനാട് പതുപ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി ജയമാണുണ്ടായത്. കനലാട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എൽഡിഎഫ് സ്ഥാനാർഥി അജിത മനോജാണ് വിജയിച്ചത്.
ഒമ്പത് ജില്ലകളിലെ 19 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് എൽഡിഎഫിന് വിജയം. എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. എൽഡിഎഫും യുഡിഎഫും നാല് സീറ്റുകൾ വീതം പിടിച്ചെടുത്തു.






