
തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം ആദ്യ സംഭവമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എഴുപതുകളില്‍ കെ എസ് യുവിന്റെ പ്രസിഡന്റെ് കോപ്പി അടിച്ചിട്ടുണ്ടെന്നും അന്ന് കെ എസ് യു എങ്കില്‍ ഇന്ന് എസ് എഫ് ഐ ഇതില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നും കാനം പറഞ്ഞു.
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ സി ദിവാകരന്റെ പരാമര്‍ശം കാനം തളളി. സിപിഐയുടെ അഭിപ്രായമായി കണക്കാക്കാനവില്ല. ആളുകളുടെ അഭിപ്രായങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് തയ്യാറാക്കുക കമ്മീഷന് മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
സോളാര്‍ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന് കോടികള്‍ വാങ്ങിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തല്‍. സോളാര്‍ സമരം എഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിവാകരന്റെ പരാമര്‍ശം.






