
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാനത്താവളത്തില്‍ എത്തി ഭീഷണി ഉയര്‍ത്തിയത്. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ബാഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ബഹളം വെക്കുകയായിരുന്നു. ഇതോടെ ഇയാളെ സി.ഐ. എസ്.എഫ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചു.
എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥികരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴുക്കി അബ്ദുല്ലയെ പോലീസിന് കൈമാറിയിട്ടുണ്ട്.
എന്തിനാണ് അബ്ദുല്ല മുസബ് മുഹമ്മദ് അലി ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അബ്ദുല്ല മുസബ് മുഹമ്മദ് അലിയ്ക്ക മാനസികപ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും.






