
തൃശൂര്‍: നെല്‍കര്‍ഷകരുടെ പണം ലഭ്യമാക്കാത്തതിനു കാരണം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണെന്ന വാദം വാസ്തവവിരുദ്ധം. നെല്ലിന്റെ സംഭരണവില 28.32 രൂപയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 7.92 രൂപമാത്രമാണ്. നെല്ല് സംഭരിക്കുന്നതിന് കേന്ദ്രം നല്കുന്ന 20.40 രൂപ സംസ്ഥാന സര്‍ക്കാര്‍ പി.ആര്.എസ്. വായ്പയായാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കേന്ദ്രവിഹിതമായ 20.40 രൂപ സംസ്ഥാന സര്‍ക്കാര്‍ െകെപ്പറ്റിയിട്ടും സംസ്ഥാനം വായ്പയായാണ് കര്‍ഷകര്‍ക്ക് അനുവദിക്കുന്നത്.
സംഭരിച്ച നെല്ലിന് പകരമായി പി.ആര്.എസ്. സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് സര്‍ക്കാരിന്റെ രീതി. പി.ആര്.എസ്. സര്‍ട്ടിഫിക്കറ്റ് ബാങ്കുകളില്‍ നല്കിയാല് കര്‍ഷകര്‍ക്ക് ഗഡുക്കളായി പണം ലഭിക്കും. കര്‍ഷകര്‍ ബാങ്കില്‍ സമര്‍പ്പിക്കുന്ന പി.ആര്.എസ്. സര്‍ട്ടിഫിക്കറ്റിന് പണം നല്‍കേണ്ട ബാധ്യത സെപ്ലെകോയ്ക്കാണ്.
അതില്‍ സെപ്ലെകോ വീഴ്ചവരുത്തിയാല്‍ കര്‍ഷകര്‍ക്ക് പിന്നെ ബാങ്കുകള്‍ വായ്പ അനുവദിക്കില്ല. പിന്നീട് കൊള്ളപ്പലിശയ്ക്ക് പണംവാങ്ങി കൃഷിയിറക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുക. നെല്ല് സംഭരണത്തിന് കേന്ദ്ര ഇനിയും എത്ര തുക നല്‍കാനുണ്ടെന്ന് കര്‍ഷകര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്കാന് തയാറായിട്ടില്ല.
നെല്ല് സംഭരണം സംബന്ധിച്ച് സംസ്ഥാനത്തുനിന്നു കണക്ക് കൊടുക്കുന്നതിനനുസരിച്ചാണ് കേന്ദ്രം ഫണ്ടനുവദിക്കുന്നത്. കണക്ക് സമയത്തിനു നല്കാന് തയാറായാല്‍ ഈ കാലതാമസം ഒഴിവാക്കി കൃത്യമായി ഫണ്ട് കൃഷിക്കാരുടെ െകെവശം എത്തുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കുന്നു. പി.ആര്.എസ്. കിട്ടിയാല്‍ 24 മണിക്കൂറിനകം പണം അനുവദിക്കേണ്ട സ്ഥാനത്താണ് ഗഡുക്കളായി വായ്പ നല്‍കുന്നത്.
സര്‍ക്കാരിന് നെല്ല് വിറ്റയിനത്തില്‍ സംസ്ഥാനത്ത് 23,952 കര്‍ഷകര്‍ക്ക് ഇനിയും പണം കിട്ടാനുണ്ട്. 400 കോടിയോളം രൂപയാണ് കുടിശിക. ജൂണില്‍ സെപ്ലെകോ ഏറ്റെടുത്ത നെല്ലിന്റെ വിലയാണു ലഭിക്കാനുള്ളത്. സെപ്ലെകോ ഏറ്റെടുത്ത നെല്ല് അരിമില്ലുകളില്‍ വിറ്റ് പണം വാങ്ങിയതാണ്.
സെപ്റ്റംബറില്‍ അടുത്ത കൃഷിയിറക്കുന്നതിനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍. സര്‍ക്കാരില്‍നിന്നുള്ള പണം ലഭിക്കാന്‍ ഇനിയും െവെകിയാല്‍ കൃഷി ഇറക്കാനാവാത്ത സാഹചര്യമുണ്ടാകും.






