
മാര്‍ക്ക് ആന്റണി എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന് ആദിക് രവിചന്ദ്രന്‍ വിവാഹിതനായി. നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യയാണ് വധു. ചെന്നൈയില്‍ വെച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായകന് ആദിക് രവിചന്ദ്രനും. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയത്. ഐശ്വര്യയുടെ ഏക സഹോദനാണ് നടന് വിക്രം പ്രഭു.
2015 ല്‍ തൃഷ ഇല്ലാനാ നയന്‍താര എന്ന സിനിമയിലൂടെയാണ് ആദിക് സംവിധാനരംഗത്തേക്കെത്തുന്നത്. പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മാര്‍ക്ക് ആന്റണി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെ അദ്ദേഹം ഹിറ്റ് സംവിധായകനായി മാറി.
നേര്‍കൊണ്ട പാര്‍വൈ, കോബ്ര എന്നീ ചിത്രങ്ങളില്‍ ആദിക് അഭിനയിച്ചിട്ടുണ്ട്. അജിത്കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ആദിക്. 2024 ല്‍ ഈ സിനിമ ആരംഭിച്ചേക്കും.
ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, മണിരത്നം, സുഹാസിനി, രവിവര്മന് , വിശാല്‍, ലിസി, ദുല്‍ഖര്‍ സല്മാന് ഭാര്യ അമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ലിസി പങ്കുവെച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഐശ്വര്യയുടെയും ആദിക്കിന്റെയും വിവാഹ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ആദിക്കിനും ഐശ്വര്യയ്ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് ലിസി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.






