
ഖാന് കുടുംബം എപ്പോഴും ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള കുടുംബമാണ്. അതില്‍ത്തന്നെ സല്മാന് ഖാന്റെ കുടുംബവും കുടുംബവിശേഷങ്ങളും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെയാണ് സല്‍മാന്റെ മൂത്ത സഹോദരനും അഭിനേതാവുമായ അര്‍ബാസ് ഖാന് രണ്ടാമത് വിവാഹം ചെയ്തത്. ഏറെ ആഘോഷത്തോടെയായിരുന്നു വിവാഹത്തിന്റെ ചടങ്ങുകള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷുറാ ഖാനെയാണ് അര്‍ബാസ് വിവാഹം ചെയ്തത്. ഇപ്പോഴിതാ ഷുറയുടെ ജന്മദിനത്തില് പ്രണയത്തില്‍ നിറച്ച ഒരു ആശംസയും ഒരുമിച്ചുള്ള ഒരു പ്രണയചിത്രവും പങ്കിട്ടിരിക്കുകയാണ് അര്‍ബാസ്. ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ദീർഘവും ഹൃദയസ്പർശിയായ ക്യാപ്ഷനാണ് കൊടുത്തിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട ഷൂറയ്ക്ക് ജന്മദിനാശംസകൾ... നീ എന്റെ മുഖത്തു കൊണ്ടു വരുന്ന ചിരി മറ്റാരും കൊണ്ടുവരുന്നില്ല. നീ എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു. നിന്നോടൊപ്പം പ്രായമാകാൻ ഞാൻ ആഗ്രഹിക്കുന്നു, ശ്ശോ പ്രായമായി, യഥാർത്ഥത്തിൽ വളരെ പ്രായമായി. പ്രപഞ്ചം നമ്മെ ഒരുമിപ്പിച്ചപ്പോൾ അത് എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യമായിരുന്നു. ആദ്യം കണ്ടപ്പോള്‍ നിമിഷം മുതൽ ഞാൻ എന്റെ ജീവിതകാലം മുഴുവൻ നിന്നോടൊപ്പം ചെലവഴിക്കാൻ പോകുന്നുവെന്ന് എനിക്കറിയാമായിരുന്നു. നിന്റെ സൗന്ദര്യവും ദയയും കൊണ്ട് എന്നെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ്. നിന്നോട് ‘ഖുബൂൽ ഹേ’ പറഞ്ഞതാണ് എന്റെ ചുണ്ടില്‍ നിന്നു വന്ന മനോഹരമായി വരുന്ന നല്ല വാക്കുകളാണെന്ന് എല്ലാ ദിവസവും ഞാൻ ഓർമ്മിപ്പിക്കുന്നു. ലവ് യൂ ടു ദ മൂണ്‍ ആന്‍ഡ് ബാക്ക്...’’ എന്നാണ് അര്‍ബാസ് കുറിച്ചിരിക്കുന്നത്.
അര്‍ബാസിന്റെ ആശംസകള്‍ക്ക് ഷൂറ മറുപടിയും നല്‍കിയിട്ടുണ്ട്. ‘അര്ബാസ്സ്സ്സ്സ്സ്സ്സ്....’എന്ന കുറിച്ച് അതിനൊപ്പം ബ്ലാക്ക് ഹാർട്ട് ഇമോജികളുടെ ഒരു നിരയും കൊടുത്തിട്ടുണ്ട്. അർബാസിന്റെ നല്ല സുഹൃത്ത് രവീണ ടണ്ടൻ ദമ്പതികളുടെ മനോഹരമായ ചിത്രത്തിൽ നിരവധി ഹാർട്ട് ഇമോജികൾ ഇട്ടു. കഴിഞ്ഞ വർഷം ഡിസംബർ 24 നാണ് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അർബാസ് ഖാനും ഷൂറ ഖാനും വിവാഹിതരായി. സല്മാന് ഖാന്റെ സഹോദരന് കൂടിയായ താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു നടന്നത്. ഇരുവരും തമ്മിൽ പതിനഞ്ച് വയസ്സ് പ്രായവ്യത്യാസമുണ്ട്. അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 41 വയസ്സുമാണ് പ്രായം. അര്‍ബാസിന്റെ വിവാഹം കഴിഞ്ഞതോടെ മുന്‍ ഭാര്യ മലൈയ്കയും കാമുകന് അര്ജുന് കപൂറും തമ്മിലുള്ള വിവാഹം എന്നാണെന്ന ചോദ്യത്തിലാണ് ആരാധകര്‍.







Comments