ന്യൂഡല്‍ഹി : ഇന്ത്യന്‍ ബോക്സിങ് ഇതിഹാസം മേരികോം വിരമിച്ചു. രാജ്യാന്തര ബോക്സിങ് നിയമമനുസരിച്ച് പ്രായപരിധി ബാധകമായ സാഹചര്യത്തിലാണ് ഇടിക്കൂട്ടിലെ സൂപ്പര്‍ താരം വിരമിക്കുന്നത്. ആറ് തവണ ലോക ചാമ്പ്യനും ഒളിംപികസ് വെങ്കല മെഡല്‍ ജേതാവുമാണ് മേരികോം.
ഇന്നു പുലർച്ചെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് മേരി കോം പറഞ്ഞു.
പതിനെട്ടാം വയസില്‍ പെന്‍സില്‍വാനിയയിലെ സ്ക്രാന്റണില്‍ സംഘടിപ്പിച്ച ലോക മീറ്റില്‍ പങ്കെടുത്തകൊണ്ടാണ് മാംഗ്തേ ചുംഗ്നെയ്ജാംഗ് മേരി കോം ബോക്സിങില്‍ അരങ്ങേറ്റം കുറിച്ചത്. 2014ലെ ദക്ഷിണ കൊറിയ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടി.
ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയെന്ന് റെക്കോര്‍ഡ് മേരികോം തന്റെ് പേരില്‍ എഴുതിച്ചേര്‍ത്തു.2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്.

ബോക്സിംഗില്‍ ആറ് തവണ ലോക ചാമ്പ്യന്നായിട്ടുണ്ട്. ആറ് തവണ ലോക ചാമ്പ്യനായ ആദ്യ വനിത എന്ന റെക്കോഡും മേരികോമിന്റെ പേരിലുണ്ട്. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനുമാണ് മേരി കോം. 2003ലെ ആദ്യ ലോക ചാമ്പ്യൻ പട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു. 2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022വരെ രാജ്യസഭാംഗമായിരുന്നു. ചരിത്രനേട്ടങ്ങള്‍ സ്വന്തം പേരിലെഴുതിയാണ് ബോക്സിങ് റിംഗില്‍ നിന്ന് മേരികോം വിരമിക്കുന്നത്.
നാലുവർഷത്തെ പ്രണയത്തിനുശേഷം ഫുട്ബോളർ കരുങ് ഓൺലറിനെ 2005ലാണ് മേരി കോം വിവാഹം ചെയ്തത്. തന്റെ ബോക്സിങ് യാത്രയിൽ ഭർത്താവിനുള്ള പങ്കിനെ കുറിച്ച് പലതവണ മേരി കോം തുറന്നുപറഞ്ഞിരുന്നു. ഇരട്ടക്കുട്ടികള്‍ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. 2018ൽ ഒരു പെൺകുട്ടിയെ ദത്തെടുത്തു.

Comments