വിശാഖപട്ടണം; ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ പരിക്കേറ്റ സ്പിന്‍ ഓല് റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും.
ജഡേജയ്ക്ക് വിനയായി മാറിയത് തുടയ്ക്കേറ്റ പരിക്കാണ്. ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചട്ടുണ്ട്.ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ ടോപ് സ്കോററായത് ജഡേജയായിരുന്നു. 87 റണ്‍സെടുത്ത താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
അന്തിമ ഇലവനിലേക്ക് ജഡേജയ്ക്ക് പകരകാരനായി കുല്‍ദീപ് യാദവ് എത്തിയേക്കും.






