ബോളിവുഡിന്റെ സ്വന്തം ഭായ് ആണ് സൽമാൻ ഖാൻ. സൽമാന്റെ സഹോദരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൂത്ത സഹോദരനായ അർബാസ് ഖാൻ സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അർബാസ് ഖാനും മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാഖാനും തമ്മിലുള്ള വിവാഹം നടന്നത്. നടിയും മോഡലുമായ മലൈക അറോറയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അർബാസ് ഷുറയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരുടേയും പ്രായവ്യത്യാസത്തേച്ചൊല്ലിയുള്ള നെഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ അത്തരം കമന്റുകള്‍ക്കുള്ള മറുപടിയുമായി അർബാസ് രംഗത്തെത്തിയിരിക്കുകയാണ്. "എന്റെ ഭാര്യ ചെറുപ്പമാണ്,എന്നാല്‍ അവള്‍ക്ക് 16 വയസ്സല്ല. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് എനിക്കും അവള്‍ക്കും വ്യക്തമായി അറിയാം...
ഞങ്ങള്‍ പരസ്പരം എന്താണ് ആഗ്രഹിക്കുന്നത്, എന്താണ് ഞങ്ങള്‍ക്ക് വേണ്ടത്, എങ്ങനെയാണ് ഭാവിയെ നോക്കികാണുന്നത് എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ ഒരുമിച്ചുണ്ടായിരുന്ന ഒരുവർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പെട്ടെന്നെടുക്കാൻ പറ്റിയ തീരുമാനങ്ങളല്ല...
പ്രായവ്യത്യാസം കൂടുതലുള്ളവർ തമ്മിലുള്ള വിവാഹത്തിനാണ് വിജയ സാധ്യത കൂടുതൽ. ഒരേ പ്രായമുള്ള രണ്ടു പേർ തമ്മില്‍ ഒരുമിച്ചുജീവിക്കാം, ചിലപ്പോൾ അതേ വർഷം തന്നെ വേർപിരിയാം. പ്രായമാണോ ഒരു ബന്ധത്തെ മുമ്പോട്ട് കൊണ്ട് പോകുന്നത് ? പ്രായവ്യത്യാസം കൂടുതലുള്ളവർ തമ്മിലുള്ള വിവാഹം നോക്കൂ, അതിന് വിജയസാധ്യത കൂടുതല്‍ ആയിരിക്കും. സ്നേഹം, ബഹുമാനം,പ്രതിബദ്ധത എന്നിവ പരസ്പരം നല്‍കാൻ ഞങ്ങള്‍ തയ്യാറായിരുന്നു. അതിനപ്പുറം മറ്റൊന്നും ബാധകമല്ലായിരുന്നു..." അർബാസ് പറഞ്ഞു.
അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 31 വയസ്സുമാണ് പ്രായം. ഇരുപത്തിയഞ്ചുവയസ്സ് പ്രായവ്യത്യാസത്തേക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകാർക്കാണ് അർബാസ് മറുപടി നല്‍കിയിരിക്കുന്നത്. 1998-ലായിരുന്നു അർബാസിന്റെ ആദ്യ വിവാഹം. 2017-ല്‍ മലൈകുമായി അർബാസ് വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്നൊരു മകനുമുണ്ട്. പിതാവിന്റെ നിക്കാഹില്‍ അർഹാനും പങ്കെടുത്തിരുന്നു.

Comments