
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രവേശനം പ്രതിസന്ധിയില്‍ . രണ്ടാം അലോട്ട്മെന്റിനായി 46,053 വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്. മെറിറ്റിൽ ഇനി 13,814 സീറ്റുകളാണ് ശേഷിക്കുന്നത്.
ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്മെന്റ്. പ്ലസ് വൺ ഒന്നാം അലോട്ട്മെൻ്റ് പൂർത്തിയായപ്പോൾ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ പോലും കടുത്ത നിരാശയിലാണ്.
അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളിൽ താൽകാലിക അഡ്മിഷൻ എടുത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇത്തവണ 82, 446 വിദ്യാർത്ഥികളാണ് ജില്ലയിൽ ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ മെറിറ്റ് സീറ്റിൽ ആകെ 50,207 സീറ്റാണുള്ളത്. ഇതിൽ 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്മെൻ്റ് നടത്തിയത്. ഇനി ആകെ മെറിറ്റിൽ ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.






