
മുംബൈ: ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിൽ ബാറ്റിങ് തകർച്ച. ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235 റൺസിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനിയും 149 റൺസ് കൂടി വേണം. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് സ്കോറിങ് തുടങ്ങിയത്. 18 റൺസുമായി രോഹിത് ശർമയെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. പിന്നാലെ യശ്വസി ജയ്സ്വാൾ-ശുഭ്മൻ ഗിൽ സഖ്യം ഇന്ത്യൻ സ്കോറിങ്ങ് മുന്നോട്ട് നയിച്ചു. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ അജാസ് പട്ടേല്‍ ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം.
പിന്നാലെ ക്രീസിലെത്തിയത് നൈറ്റ് വാച്ച്മാന് മുഹമ്മദ് സിറാജ്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മാത്രമല്ല, റിവ്യൂ നഷ്ടപ്പെടുത്തുകയും ചെയ്തു. അഞ്ചാമനായി വന്ന വിരാട് കോലി ഇല്ലാത്ത റൺസിനോടിയാണ് വിരാട് കോഹ്ലി വിക്കറ്റ് വലിച്ചെറിഞ്ഞത്. രചിൻ രവീന്ദ്രയുടെ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട കോഹ്ലി നോൺസ്ട്രൈക്കിങ് എൻഡിൽ എത്തും മുമ്പെ വിക്കറ്റ് നഷ്ടമാക്കി. നാല് റൺസ് മാത്രമാണ് വിരാട് കോഹ്ലി നേടിയത്. റിഷഭ് പന്ത് - ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. 31 റൺസോടെ ശുഭ്മൻ ഗില്ലും ഒരു റൺസോടെ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.






