
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സാച്ചെലവ് ഇനത്തില്‍ കൈപ്പറ്റിയത് 1.73 കോടി രൂപ. 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ മൂന്നു വരെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്)വിഭാഗം നല്‍കിയത്.
ഈ കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചികിത്സാ ചെലവ് 1,42,123 രൂപയാണ്. മുന്‍മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന് 2,22,256 രൂപ കൈപ്പറ്റി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ധനവകുപ്പ് മുഖാന്തരം പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പാവങ്ങള്‍ക്കുള്ള സാമൂഹികക്ഷേമ പെന്‍ഷനും വാങ്ങി 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ട്. നൂറിലധികം പേര് ഇത്തരം ആനുകൂല്യം തട്ടിയെടുക്കുന്ന വകുപ്പുകള്‍ ആരോഗ്യവകുപ്പിലാണു കൂടുതല്‍പ്പേര്‍ ക്ഷേമ പെന്ഷന് വാങ്ങുന്നത്- 373 പേര്. രണ്ടാമത് പൊതുവിദ്യാഭ്യാസവകുപ്പ്- 224 പേര്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്- 124, ആയുര്‍വേദവകുപ്പ് (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്)- 114 എന്നിങ്ങനെയാണ്.






