
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ധുരന്ധര്‍: ദി റിവഞ്ച് എന്ന ചിത്രത്തെ പ്രശംസിച്ച് നടി കാജല്‍ അഗര്‍വാള്‍. തന്റെ ഔദ്യോഗിക എസ്ക് അക്കൗണ്ടിലൂടെയാണ് നടി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കളും അഭിനന്ദനങ്ങളുമായെത്തിയത്.
ധുരന്ധര്‍: ദി റിവഞ്ച്, അതൊന്ന് ഉള്‍ക്കൊളളാന്‍ എനിക്ക് സമയം വേണ്ടി വന്നു. രണ്‍വീര്‍ സിങ് നിങ്ങള്‍ ഈ സിനിമയില്‍ ചെയ്തത് വിശ്വസിക്കാനാവുന്നില്ല. ആ വികാരം, തീവ്രത, ആത്മാര്‍ഥത, അതിനു പിന്നിലെ കഠിനാധ്വാനം ഓരോ ഫ്രെയിമിലും കാണാം. ജസ്കിരത്തും ഹംസയും നമ്മുടെ ഉള്ളില്‍ ദീര്‍ഘകാലം നിലനില്ക്കും. നിങ്ങള്‍ നമ്മുടെ കാലഘട്ടത്തിലെ ഐതിഹാസിക നടനാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചും കാജല്‍ വാചാലയായി. ആര്. മാധവന്റെ ശാന്തമായ കരുത്തിനെയും അധികാരഭാവത്തെയുംക്കുറിച്ചും, പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ദേശസ്നേഹമുണര്‍ത്തുന്ന ഒന്നാണെന്നും കാജല്‍ കുറിച്ചു.
സംവിധായകന് ആദിത്യ ധറിനെ പ്രശംസിച്ചുകൊണ്ട്, 'സിനിമാറ്റിക് എക്സ്റ്റസി പ്രോ മാക്സ്' എന്നാണ് താരം വിശേഷിപ്പിച്ചത്. ആദ്യ ഭാഗം അവിസ്മരണീയമായിരുന്നെങ്കില് രണ്ടാം ഭാഗം സിനിമാസ്വാദനത്തിന്റെ നിലവാരം മറ്റൊര തലത്തിലേക്ക് ഉയര്‍ത്തിയെന്ന് താരം പറഞ്ഞു. യാമി ഗൗതം, സാറ അര്ജുന് എന്നിവരുടെ പ്രകടനങ്ങളെയും ശാശ്വത് സച്ച്ദേവിന്റെ സംഗീതത്തെയും താരം അഭിനന്ദിച്ചു.
Dhurandhar. The Revenge.
Take a moment… let it truly sink in.@ranveersingh , I’m still not over what you’ve done here. The emotion, the intensity, the ease, the sincerity… and the sheer hard work behind it all. Your passion bleeds through every frame. Jaskirat and Hamza…— Kajal Aggarwal (@MsKajalAggarwal) March 22, 2026
അതേസമയം മാര്‍ച്ച് 19 നാണ് ധുരന്ദര്‍ ദ റിവഞ്ച് തിയേറ്ററുകളിലെത്തിയത്. ഹംസ എന്ന ഐഡന്റിറ്റി സ്വീകരിച്ച ജസ്കിരത് സിങ് രംഗി എന്ന ഇന്ത്യന്‍ ചാരനായാണ് രണ്‍വീര്‍ സിങ് ചിത്രത്തില്‍ എത്തുന്നത്. രണ്‍വീറിനെ കൂടാതെ സഞ്ജയ് ദത്ത്, ആര് മാധവന്, അര്ജുന് രാംപാല്‍ , സാറ അര്ജുന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.






