പത്തനംതിട്ട: മുന്‍വരാഗ്യത്തെതുടര്‍ന്ന് അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയായ പത്തനംതിട്ട, മൈലപ്ര മേക്കൊഴൂര്‍ സ്വദേശി വല്യയന്തി വടക്കേചരുവില്‍ വീട്ടില്‍ അജികുമാറിനെ അഞ്ചുവര്‍ഷം കഠിനതടവും 30,000 രൂപ പിഴ ഒടുക്കുന്നതിനും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്‌ജ് മിനിമോള്‍ ശിക്ഷ വിധിച്ചു. 2020 നവംബര്‍ 14 ന് ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം.
പൊതുസ്‌ഥലത്ത് നിന്ന ഒരു ഇലവുമരം വെട്ടിയത് ചോദ്യം ചെയ്‌തതിനെത്തുടന്ന് ഉണ്ടായ തര്‍ക്കമാണ് വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചത്. പത്തനംതിട്ട പോലീസ് സേ്‌റ്റഷന്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ജി സുനില്‍ ആണ് കേസ് അന്വേഷിച്ചതും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിന്നി ഹാജരായി. കോടതി നടപടികളില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് സഹായിയായി.




