തിരുവല്ല: ശ്രീ വല്ലഭനും ശബരിമല സ്വാമി അയ്യപ്പനേയും വണങ്ങി തിരുവല്ലയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് തുടക്കം.തിരുവല്ല എന്നത് ശ്രീ വല്ലഭന്റെ മണ്ണാണെന്നും ശബരിമല അയ്യപ്പന്‍റെ ജില്ല എന്നതില്‍ ഇന്നാട്ടുകാര്‍ക്ക് അഭിമാനിക്കാന്‍ കഴിയുമെന്നും മലയാളത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിന്റെ അവസാനം വന്ദേഭാരതം എന്ന് നിരവധി തവണ വിളിച്ചുമാണ് വേദി വിട്ടത്.
തിരുവല്ലയുടെ വികസനം
അനൂപിലൂടെ
എല്ലാവരും ഒരുമയോടെ കഴിയുന്ന പ്രദേശമാണ് തിരുവല്ല എങ്കിലും ഇടത്-വലത് മുന്നണികള്‍ മാറി - മാറി ഭരിച്ചിട്ടും വികസനം എത്തിനോക്കിയിട്ടില്ലെന്ന് മോദി പറഞ്ഞു. ഇക്കുറി അനുപ് ആന്റണിയുടെ ഇത് സാധ്യമാകും.അതിനുള്ള എല്ലാം മോദി ഗ്യാരണ്ടി ചെയ്യുന്നു.
എന്നാല്‍ തനിക്കുള്ള വക്‌തിപരമായ നഷ്‌ടമാണ് ഇത്.കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനുപ് തന്റെ വിശ്വസ്‌തനായി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു.ഇവിടെ വിജയിക്കുമ്പോള്‍ ഇനി അത് സാധ്യമാകില്ല.എങ്കിലും നാടിന്‍റെ നേട്ടത്തിനായി കേരളത്തിലേക്ക് വിട്ട് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍
തകര്‍ച്ച
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നത് ഓര്‍മ്മിപ്പിച്ചു് പ്രധാനമന്ത്രി.എല്ലാ രംഗത്തും അടിസ്‌ഥാന വികസനം ഉറപ്പാക്കി എന്ന് പറയുന്ന ഇടത് സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്.മനുഷ്യന്റെ ജീവിതത്തില്‍ പരമ പ്രധാനമാണ് ആരോഗ്യ രംഗം.
എന്നാല്‍ കേരളത്തില്‍ അതിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന് സംശയം.
ഈസ്‌റ്റര്‍- വിഷു
ആശംസകള്‍
ഈസ്‌റ്റര്‍ വിഷു ആശംസ നേര്‍ന്ന പ്രധാന മന്ത്രി മോദിയുടെയും അമ്മയുടെയും ചിത്രങ്ങള്‍ വരച്ചു് നല്‍കിയവര്‍ക്ക് പ്രസംഗത്തിനിടയില്‍ ആശംസ അറിയിക്കാനും വേദിയിലേക്ക് വരുമ്പോള്‍ പടയണി തപ്പ് കൊട്ടാനും മറന്നില്ല.




