
അടൂര്‍: സംസ്‌ഥാനത്തെ ജനങ്ങള്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് വീണ്ടും ഒരു അവസരം കൂടി നല്‌കാന്‍ തയ്യാറായിക്കഴിഞ്ഞതായിസി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ആനി രാജ പറഞ്ഞു.എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടൂര്‍ ടൗണില്‍ നടന്ന വനിതാ റാലിയുടെ ഭാഗമായി നടന്ന യോഗം ഉദ്‌ഘാടനം ചെ യ്യുകയായിരുന്നു അവര്‍. മുന്നണിയുടെ പ്രകടനപ ത്രിയയില്‍ എന്താണോ പറഞ്ഞിരു ന്നത് അത് കഴിഞ്ഞ 10 വര്‍ഷമായി അക്ഷരംപ്രതി ഓരോന്ന് പാലിച്ചുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫ് ഭരിച്ച പ്പോള്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 600 രൂപയായിരുന്നു. അറുന്നൂറ് രൂപ 18 മാസമായി കൊടുക്കാന്‍ കെല്‌പില്ലാത്ത യു.ഡി.എഫ് സര്‍ക്കാരായിരുന്നു അന്ന്. അവര്‍ ഇപ്പോള്‍ 3000 രൂപ കൊടുക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്ന ത് നമ്മള്‍ എങ്ങനെ വിശ്വസിക്കുമെന്ന് ആനി രാജ ചോദിച്ചു.ലസിത അധ്യക്ഷയായിരുന്നു.
പത്മിനിയമ്മ ,ചിറ്റയം ഗോപകുമാര്‍ ,സ്‌ഥാനാര്‍ത്ഥി പ്രിജി കണ്ണന്‍,ലിസി ദിവാന്‍ വിജയമ്മ ഭാസ്‌കര്‍, ജയശ്രീ, രാധാ രാമചന്ദ്രന്‍, രേഖ അനില്‍,നാദിറ മെഹറിന്‍,ഷീജ പരുത്തിപ്പാറ ലിസി ദിവാന്‍, മിനി മോഹന്‍, വി. കെ രമാദേവി ,വൈഷ്‌ണവി ശൈലേഷ് എന്നിവര്‍ പ്രസംഗിച്ചു



