
അടൂര്‍: ഹോട്ടലുകളില്‍ വരുന്നവരുടെ വാഹനങ്ങള്‍ ബൈപ്പാസ് റോഡരുകില്‍ അലക്ഷ്യമായിപാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കി നിടയാക്കുന്നു. വട്ടത്തറപ്പടിഭാഗത്ത് സിഗ്നലിന് സമീപം അടുത്തിടെ ആരംഭിച്ച ഹോട്ടലിന് മുന്നില്‍ റോഡരുകില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും തോന്നിയ രീതിയില്‍ ആണ് കൊണ്ടിടുന്നത്.
വൈകിട്ട് അഞ്ച് മുതല്‍ രാത്രി 12 വരെ ഇവിടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലംഗതാഗത കുരുക്കും ഉണ്ടാകുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഡി.വൈ. എസ്.പി പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ട്രാഫിക്ക് എസ്.ഐ. ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വട്ടത്തറപ്പടി ഭാഗത്ത് എത്തി കാര്യങ്ങള്‍ മനസ്സിലാക്കുകയും ഇവിടെ കൊടും വളവില്‍ വാഹനങ്ങള്‍ റോഡ രുകിലിടാതിരിക്കാന്‍ ട്രാഫിക്ക് കോണുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തു.
കൂടാതെ കടകളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് ട്രാഫിക്ക്‌പോലീസ് കര്‍ശന നിര്‍ദ്ദേശവും നല്‌കി. വട്ടത്തറപ്പടിയില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നിര ഏറെദൂരം വരാറുണ്ട്. ഇവിടെ കൊടുംവളവ് കൂടിയാണ്.
ഇതിനിടയില്‍ ക്രമരഹിതമായ പാര്‍ക്കിംഗ് കൂടി യായാല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാകും ഫലം. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
ബൈപ്പാസ് റോഡില്‍ ട്രാഫിക്ക് പൊലീസിന്റെ പ ട്രോളിംഗ് ശക്‌തമാക്കിയി ുണ്ട്. ബൈപ്പാസ് റോഡിന് ഇരു വശവും ഹോട്ടല്‍ മേഖലയായതിനാല്‍ ഹോട്ടലില്‍ വരുന്നവരുടെ വാഹനങ്ങള്‍ റോഡിനിരുവശവും നിരനിര യായാണ് പാര്‍ക്ക് ചെയ്‌തിരിക്കുന്നത്.
ഇവിടെ റോഡിന്റെ ഒരു വശത്ത് നോ പാര്‍ക്കിഗ് മേഖലയാണ്.ഇവിടെ ഇത് കാണിച്ച് ബോര്‍ഡുകളും പോലീസ് സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് അനസ്യൂതം തുടരുകയാണ്.
വലിയ വാഹനങ്ങള്‍ ബൈപ്പാസ് റോഡിനിരുവശവും പാര്‍ക്ക് ചെയ്യുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും ആരും പാലിക്കാറില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ട്രാഫിക്ക് പൊലീസ് പിഴ ഉള്‍പ്പടെയുള്ള നിയമപരമായ നട ടികള്‍ സ്വീകരിക്കുന്നുണ്ട്.
ക്രമരഹിതമായ പാര്‍ക്കിംഗ് മുലം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ രണ്ട് വരെ ബൈപ്പാസില്‍ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സമയം ഇതുവഴി പോകുക ബുദ്ധിമുട്ടാണ്. ബൈപ്പാസിനരുവശവുമുള്ള പാര്‍ക്കിംഗ് മൂലം ഗതാഗത തടസ്സവും ഉണ്ടാക്കുന്നുണ്ട്.
ബിവറേജസ് ഔട്ട്‌ലറ്റിലേക്കിറങ്ങാന്‍ വാഹനങ്ങള്‍ റോഡിലിട്ട് കുത്തിത്തിരിക്കുന്നതും പെട്ടന്ന് വാഹനം വെട്ടിച്ച് വലത്തോട്ട് തിരിഞ്ഞ് ഔട്ട്‌ലറ്റിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ഔട്ട് ലെറ്റില്‍ നിന്നും വാഹനങ്ങള്‍ വേഗത്തില്‍ കുത്തനെയുള്ള കയറ്റം കയറി ബൈപ്പാപ്പിലേക്ക് പ്രവേ ശിക്കുമ്പോള്‍ ബൈപ്പാസിലൂടെ നേരെ വരുന്ന വാഹനങ്ങ ളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാം. ഈ ഭാഗത്തും എപ്പോഴും തിരക്കോട് തിരക്കാണ്.
ബൈപ്പാസ് റോഡരുകില്‍ കാല്‍നട യാത്രക്കാര്‍ക്ക് പോകാനായുള്ള നടപ്പാതയില്‍ വാഹനങ്ങള്‍ കൊണ്ടിടുന്നുണ്ട്. ചിലപ്പോള്‍ നടപ്പാതയില്‍ രാവിലെ കൊണ്ടിടുന്ന വാഹനങ്ങള്‍ പലപ്പോഴും വൈകിട്ടേ എടുക്കാറുള്ളൂ. ഇതു മൂലം റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍.
ഏറെ തിരക്കുള്ള റോഡിലിറങ്ങി നടക്കുമ്പോള്‍ വാഹനം ഇടിച്ചിടാനും സാധ്യതയുണ്ട്.
ട്രാഫിക്ക് പൊലീസിന്റെ പട്രോളിംഗ് ശക്‌തമാക്കിയിട്ടുണ്ടെങ്കിലും ടൗണ്‍ മുഴുവന്‍ പട്രോളിംഗ് നടത്തേണ്ട ട്രാഫിക്ക് പൊലീസിന് എപ്പോ ഴും ബൈപാസില്‍ തമ്പടിച്ച് കിടക്കാന്‍ കഴിയില്ല.
കൂടാതെ ഇവര്‍ക്ക് വി.ഐ.പികളുടെ പൈലറ്റിനും പോകേണ്ടി വരും. ട്രാഫിക്ക് പോലീ സ് പട്രോളിംഗ് നടത്തി പോകുന്നതിന് പിന്നാലെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കിംഗിനായി ഇടം പിടിക്കും. നിരവധി കൊടുംവള വുകളുള്ള ബൈപ്പാസിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത അപകടങ്ങള്‍ക്കിടയാക്കും.
പകലും രാത്രിയിലും ഈ റോഡില്‍ ഒരു പോലെ തിരക്കാണ്. ഇരുവശവുമുള്ള ഹോട്ടലുകളുടെ മുന്നില്‍ റോഡിനിരുവശവുമാണ് വാഹനങ്ങള്‍ നിര്‍ത്തി യിടുന്നത്.
ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ആവിശ്യമായ പാര്‍ക്കിംഗ് ക്രമികരിക്കണമെന്ന നരസഭ കെട്ടിട നിര്‍മ്മാണ ചട്ടത്തിലെ നിയമങ്ങള്‍ പലരും പാലിക്കാറില്ലെന്ന് പരാതിയുണ്ട്. ഇത് പാലിക്കാത്തവര്‍ക്ക് ആ കെട്ടിട ത്തില്‍ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എങ്ങനെ അനുമതി നല്‌കിയെന്നത് സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണമെ ന്ന ആവിശ്യവും ഉയരുന്നുണ്ട്. ബെപ്പാസ് റോഡരുകിലുള്ള ഹോട്ടലുകളില്‍ വരു ന്നവരുടെ വാഹന പാര്‍ക്കിംഗിന് സൗകര്യം കെട്ടിടം ഉടമകള്‍ തന്നെ ഒരുക്കണമെന്ന ആവിശംം ശക്‌തമാണ്.



