
അടൂര്‍: വെള്ളക്കുളക്കര വെളളാരംകുന്ന് ദേവീക്ഷേത്രത്തിലെ ആനക്കൊട്ടിലിന്റെ ഉദ്‌ഘാടനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി നിര്‍വ്വഹിച്ചു. നാലമ്പലസമര്‍പ്പണം തിരുവി താംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഗണേശ്വരന്‍ പോ റ്റി നിര്‍വ്വഹിച്ചു.
ചലച്ചിത്ര താരവും മാളികപ്പുറം ഫെയിമുമായ ദേവനന്ദ ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌് വി.ആര്‍. വിപിന്‍ അധ്യക്ഷനായിരുന്നു. ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ ബി. പ്രമോദ് ലാല്‍, സനില്‍ അടൂര്‍, എ.അനില്‍കുമാര്‍, മുരളീധരന്‍ നായര്‍ വിളയിലഴികത്ത്, കെ.ആര്‍.രാജേഷ് കുമാ ര്‍, ഹരിദാസ്, മഹേഷ് കുമാര്‍ ,അരുണ്‍കുമാര്‍, ബിന്ദുരാജു, ഗുരുപ്രസാദ്, അനൂപ് ,,അജേഷ് കുമാര്‍, ലവ കുമാര്‍,ജോഗേഷ് കുമാര്‍, അനീഷ് കൃഷ്‌ണന്‍ ചെട്ട്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.



