
അടൂര്‍: നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്റെ ഇന്നത്തെ വിപുലമായ പര്യടന പരിപാടി വന്‍ ജനപങ്കാളിത്തത്തോടെയും ആവേശകരമായ സ്വീകരണങ്ങളോടെയും സമാപിച്ചു. പരിപാടിയില്‍ ഭാരതത്തിലെ പ്രായം കുറഞ്ഞ ബിഹാര്‍ എം. എല്‍. എ യും ഗായികയുമായ മൈഥിലി താക്കൂര്‍ പങ്കെടുത്തത് പ്രവര്‍ത്തകരിലും പൊതുജനങ്ങളിലും വലിയ ഉത്സാഹം സൃഷ്‌ടിച്ചു.
ബീഹാറിലെ മധുബനിയില്‍ ജനിച്ച മൈഥിലി താക്കൂര്‍, വളരെയധികം പ്രശംസ നേടിയ ഒരു ഇന്ത്യന്‍ ക്ലാസിക്കല്‍, നാടോടി ഗായികയാണ്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി പരമ്പരാഗത ഗാനങ്ങളുടെ ആത്മാര്‍ത്ഥമായ ആലാപനത്തിലൂടെയും, ശക്‌തമായ സോഷ്യല്‍ മീഡിയ സാന്നിധ്യത്തിലൂടെയും വിശാലമായ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടും അവര്‍ പ്രശസ്‌തിയിലേക്ക് ഉയര്‍ന്നു. 2025 ല്‍, രാഷ്ര്‌ടീയത്തില്‍ പ്രവേശിച്ചുകൊണ്ട് അവര്‍ തന്റെ കരിയര്‍ വൈവിധ്യവല്‍ക്കരിച്ചു, അലിനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിയായി. 2025 നവംബറില്‍ നടന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അലിനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് 11,730 വോട്ടുകള്‍ക്ക് അവര്‍ വിജയം നേടിയ ബി.ജെ.പി എം .എല്‍. എ ആണ് മൈഥിലി താക്കൂര്‍. നരേന്ദ്ര മോദിജിയുടെ കരങ്ങള്‍ക്ക് ശക്‌തി പകരുവാനും വികസിത ഭാരത സങ്കല്‍പ്പത്തിന് വികസിത അടൂരിനും എന്‍.ഡി.എ സ്‌ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്റെ വിജയം അത്യാവശ്യമാണെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു സംസാരിച്ച മൈഥിലി താക്കൂര്‍ പറഞ്ഞു.
പര്യടനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി മാറിയത് ഇളങ്ങമംഗലത്ത് മൈഥിലി താക്കൂര്‍ അയ്യപ്പ ഭക്‌തിഗാനം ആലപിച്ച രംഗമാണ്. ഭക്‌തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തകര്‍ കൈയടികളുമായി സ്വീകരണം നല്‍കിയപ്പോള്‍ പരിസരം മുഴുവന്‍ ആവേശഭരിതമായി. സ്‌ഥാനാര്‍ഥി പര്യടനത്തിന് ആത്മീയതയും ജനകീയതയും ഒരുമിച്ച് പകര്‍ന്ന ആ നിമിഷം എന്‍.ഡി.എ ക്യാമ്പില്‍ പുതിയ ആത്മവിശ്വാസം നിറച്ചു.
വടക്കടത്തുകാവ് മുതല്‍ ആരംഭിച്ച സ്‌ഥാനാര്‍ഥിയുടെ ഇന്നലത്തെ പര്യടനം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ നീങ്ങി. മുരുകന്‍കുന്ന്, വയല, മഹര്‍ഷിക്കാവ്, ദേശക്കല്ലുംമൂട്, നടുവിലേക്കര, മുടിപ്പുര, നിലമേല്‍, പാണ്ടിമലപ്പുറം, തൈമുക്ക്, മണ്ണടി താഴം, താഴെപ്പുര, ദളവ ജംഗ്‌ഷന്‍, മുല്ലവേലില്‍ ജംഗ്‌ഷന്‍, ഇളങ്ങമംഗലം, കൈതപ്പറമ്പ്, ആലുവിളപ്പടി, തട്ടാരുപടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സ്‌ഥാനാര്‍ഥിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
ഓരോ കേന്ദ്രങ്ങളിലും നാട്ടുകാര്‍ പൂക്കളും മാലകളും നല്‍കിയും ഷാള്‍ അണിയിച്ചും സ്‌ഥാനാര്‍ഥിയെ സ്വീകരിച്ചു. സ്‌ത്രീകളും യുവാക്കളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തത് പര്യടനത്തിന് കൂടുതല്‍ കരുത്തായി. പല സ്‌ഥലങ്ങളിലും തുറന്ന വാഹനത്തില്‍ എത്തിയ സ്‌ഥാനാര്‍ഥിയെ കാണാന്‍ റോഡരികുകളില്‍ ജനങ്ങള്‍ കാത്തുനിന്നു. പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളും ആവേശകരമായ സ്വീകരണവും മണ്ഡലമൊട്ടാകെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ത്തി. ഇളങ്ങമംഗലത്ത് മൈഥിലി താക്കൂര്‍ന്റെ സാന്നിധ്യം പര്യടനത്തിന് പ്രത്യേക ആകര്‍ഷണമായി. സ്‌ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്‍ വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്തി. വികസനം, അടിസ്‌ഥാന സൗകര്യങ്ങള്‍, യുവജന തൊഴില്‍, സ്‌ത്രീസുരക്ഷ, റോഡ് വികസനം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട സ്‌ഥാനാര്‍ഥി എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന കാഴ്‌ചപ്പാട് കൂടുതല്‍ ശക്‌തമായി മുന്നോട്ടുവെച്ചു.
അടൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എയ്‌ക്ക് അനുകൂലമായ വലിയ ജനമനസ്സാണ് രൂപപ്പെട്ടിരിക്കുന്നതെന്നും വിജയവിശ്വാസം ദിവസേന ശക്‌തമാകുകയാണെന്നും പര്യടനത്തിലെ ജനപങ്കാളിത്തം ആ ആത്മവിശ്വാസം കൂടുതല്‍ ഉറപ്പിക്കുന്നതാണെന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍.
അടൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പര്യടനം നിര്‍ണായക ചുവടുവെയ്‌പ്പായാണ് രാഷ്ര്‌ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൈഥിലി താക്കൂര്‍ന്റെ സാന്നിധ്യവും പാട്ടും ജനക്കൂട്ടത്തിന്റെ ആവേശവും ചേര്‍ന്നപ്പോള്‍, എന്‍.ഡി.എ ക്യാമ്പ് കൂടുതല്‍ സജീവവും ആത്മവിശ്വാസപൂര്‍ണവുമായി മാറിയിരിക്കുകയാണ്.



