പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 8 , 9 തീയതികളില്‍ ഡ്യൂട്ടി ചെയ്യുവാന്‍ താല്‌പര്യമുള്ള കൂടുതല്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്‌ചയിച്ചിട്ടുള്ള തുക പ്രതിഫലമായി ലഭിക്കും.
ആര്‍മി,നേവി, എയര്‍ ഫോഴ്‌സ് എന്നിവയില്‍ നിന്നും എല്ലാ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ഫോഴ്‌സ് എക്‌സൈസ്, തുടങ്ങിയ വിഭാഗങ്ങളില്‍നിന്നും വിരമിച്ചവരോ , സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ ,എന്‍.സി.സി കേഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നീ വിഭാഗങ്ങളില്‍പെട്ടതാല്‌പര്യമുള്ളവര്‍ബന്ധപ്പെടണം. 9946986939.




