ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Pathanamthitta
Loading...

ഇടതും വലതുമല്ല, ആരെയും ഇണക്കാതെയും പിണക്കാതെയും തിരുവല്ല

Authored by Web Desk | Last updated: 03 Apr 2026, 12:47 AM | 3 min read

Print
Neither left nor right, Thiruvalla is not without compromise or conflict with anyone
തിരുവല്ല : മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക തലസ്‌ഥാനം എന്നറിയപ്പെടുന്ന തിരുവല്ല വിവിധ സഭകളുടെ ആസ്‌ഥാനവുമാണ്‌. എല്ലാ മത വിഭാഗങ്ങളും ഒരുമയോടെ കഴിയുന്ന പ്രദേശം എന്ന പ്രത്യേകതയും തിരുവല്ലക്കുണ്ട്‌.എല്ലാ ദിവസവും കഥകളി കണ്ട്‌ ഉറങ്ങുന്ന ദേവനായ ശ്രീ വല്ലഭന്റെ നാട്‌ കൂടിയാണ്‌ തിരുവല്ല.എന്നാല്‍ ന്യൂ ജെന്‍ കടന്നുകയറ്റത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ അങ്ങിങ്‌ ഭീഷണി ഉയര്‍ത്തുന്നുമുണ്ട്‌.

സംസ്‌ഥാന രാഷ്ര്‌ടീയത്തില്‍ കേരളാ കോണ്‍ഗ്രസ്‌ മണ്ഡലമായാണ്‌ തിരുവല്ല അറിയപ്പെടുന്നത്‌.എന്നാല്‍ വിജയം പലപ്പോഴും ലഭിക്കാറില്ല.

ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ അവിഭക്‌ത കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി വിജയിച്ചെങ്കിലും പിന്നീട്‌ പാര്‍ട്ടിക്ക്‌ ഇവിടെ കാര്യമായ സ്വാധീനം ഉണ്ടായില്ല.മുന്നണി രാഷ്ര്‌ടീയം വന്നതോടെ ഇടതും വലതും ഘടക കക്ഷികള്‍ക്ക്‌ സീറ്റ്‌ നല്‍കുക ആയിരുന്നു. യു.ഡി.എഫ്‌ കേരള കോണ്‍ഗ്രസിന്‌ മണ്ഡലം നല്‍കിയപ്പോള്‍ ജനതാ പാര്‍ട്ടിക്കും തുടര്‍ന്നുണ്ടായ ദള്‍ പാര്‍ട്ടികള്‍ക്കും സീറ്റ്‌ നല്‍കിക്കൊണ്ടിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയിലെ ജി.പദ്‌മനാഭന്‍ തമ്പി കോണ്‍ഗ്രസിലെ കുരുവിള തോമസിനെ തോല്‍പ്പിച്ചു. 2631 വോട്ട്‌ ആയിരുന്നു ഭൂരിപക്ഷം. 1960 ല്‍ കോണ്‍ ഗ്രസിലെ പി.ചാക്കോ സി. പി.ഐ യിലെ സിറ്റിംഗ്‌ എം.എല്‍.എ ജി.പത്മനാഭന്‍ തമ്പിയെ തോല്‍പിച്ചു.

1967ല്‍ ഇ.ജോണ്‍ ജേക്കബ്‌ വീണ്ടും വിജയിച്ചു. ഇത്തവണ 1978 വോട്ടിന്റെ വത്യാസത്തില്‍ പരാജയപ്പെട്ടത്‌ എസ്‌.എസ്‌.പി യിലെ പി.കെ.മാത്യു ആയിരുന്നു.

1977 ഇ. ജോണ്‍ ജേക്കബ്‌ വിജയിച്ചത്‌ 6975 വോട്ടിന്റെ വത്യാസത്തില്‍ കേരള കോണ്‍ഗ്രസ്‌ പിള്ള ഗ്രൂപ്പിലെ ജോണ്‍ ജേക്കബ്‌ വള്ളക്കാലിയെ പരാജയപ്പെടുത്തി ആയിരുന്നു.ഇത്തവണ അദ്ദേഹം ഭക്ഷ്യ വകുപ്പ്‌ മന്ത്രിയുമായി.എന്നാല്‍ അദ്ദേഹം മരിച്ചതോടെ 1979 ല്‍ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്‌ നടന്നു.ഇതില്‍ ഇടതു പിന്തുണയുള്ള ജനതാ പാര്‍ട്ടിയിലെ പി.സി.തോമസ്‌ 5689 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.രണ്ടാം സ്‌ഥാനം കേരള കോണ്‍ഗ്രസി ലെ ജോണ്‍ ജേക്കബ്‌ വള്ളക്കാലില്‍ .

1980ല്‍ യു.ഡി.എഫ്‌ പിന്തുണയോടെ മത്സരിച്ച ജനതാ പാര്‍ട്ടിയിലെ പി.സി.തോമസ്‌ ജയിച്ചു.കേരള കോണ്‍ഗ്ര സ്‌ പിള്ള ഗ്രൂപ്പിലെ വര്‍ഗീസ്‌ കരിപ്പായി ലിനെ 1200 വോട്ടിനാണ്‌ തോല്‍പ്പിച്ചത്‌.

1982ല്‍ യൂ.ഡി.എഫിലെ ജനതാ പാര്‍ട്ടി സ്‌ഥാനാര്‍ഥി പി.സി തോമസ്‌ എല്‍.ഡി.എഫിലെ ജനതാ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഉമ്മന്‍ തലവടിക്കെതിരെ 5368 വോട്ടിന്റെ വിജയം നേടി.

1987 തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ഇപ്പോഴത്തെ എം.എല്‍.എ മാത്യു ടി.തോമസ്‌ എല്‍.ഡി.എഫില്‍ ജന താ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി മത്സരിച്ചു. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥിയായ പി.സി.തോമസിനെ 1215 വോട്ടിനാണ്‌ തോല്‍പിച്ചത്‌.പിന്നീടായിരുന്നു മാമന്‍ മത്തായി യുഗം ആരംഭിക്കുന്നത്‌.

1991ല്‍ മാമ്മന്‍ മത്തായി കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി കളത്തില്‍ ഇറങ്ങി.സിറ്റിങ്‌ പ്രതിനിധി മാത്യു ടി.തോമ സിനെ 1893 വോട്ടിന്‌ പരാജയപ്പെടുത്തി.

1996ല്‍ മാമന്‍ മത്തായി ജനതാദളിലെ ഉമ്മന്‍ തലവടിയെ തോല്‍പിച്ചത്‌ 5941 വോട്ടിന്റെ ബലത്തില്‍. 2001ല്‍ മാമ്മന്‍ മത്തായിയുടെ മൂന്നാം ജയം.മുതിര്‍ന്ന ജനതാദള്‍ നേതാവ്‌ ഡോ. വര്‍ഗീസ്‌ ജോര്‍ജായിരുന്നു എതിരാളി.

മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന്‌ വീണ്ടും ഉപതെരഞ്ഞെടുപ്പ്‌ നടന്നു.2003ലെ ഉപതിരഞ്ഞെടുപ്പില്‍ മാമന്‍ മത്തായിയുടെ ഭാര്യ എലിസബത്ത്‌ മാമന്‍ മത്തായി വിജയിച്ചു. 4669 വോട്ടിന്‌ ഇവര്‍ ഡോ. വര്‍ഗീസ്‌ ജോര്‍ജിനെയാണ്‌ പരാജയപ്പെടുത്തിയത്‌.

2006ല്‍ ജനതാദള്‍ (എസ്‌) സ്‌ഥാനാര്‍ഥി യായി എത്തിയ മാത്യു ടി.തോമസ്‌ കേരള കോണ്‍ഗ്രസ്‌ (എം) ലെ വിക്‌ടര്‍ ടി. തോമസിനെ 8922 വോട്ടിനു തോല്‍പിച്ചു.

മണ്ഡല പുനര്‍ നിര്‍ണയത്തെ തുടര്‍ന്ന്‌ 2011ല്‍ കല്ലൂപ്പാറ യിലെ 5 പഞ്ചായത്ത്‌ കൂടി തിരുവല്ലക്കൊപ്പം ചേര്‍ത്തു .

ആനിക്കാട്‌, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂര്‍, പുറമറ്റം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പം, കടപ്ര, നിരണം 11 പഞ്ചായത്തുകള്‍ കൂടാതെ തിരുവ ല്ല നഗരസഭയും ഇങ്ങനെ തിരുവല്ല നിയമ സഭ മണ്ഡലത്തിന്റെ ഭാഗമായി.

2011 ല്‍ വീണ്ടും മാത്യു ടി.തോമസ്‌ വിക്‌ടറിനെ 10767 വോട്ടിന്റെ വത്യാസത്തില്‍ പരാജയപ്പെടുത്തി.

കേരള കോണ്‍ഗ്രസ്‌ നേതാവും മുന്‍ കല്ലൂപ്പാറ എം.എല്‍.എയുമായ ജോസഫ്‌ എം.പുതുശേരിയെ 2016ല്‍ മാത്യു ടി.തോമസ്‌ പരാജയപ്പെടുത്തി മൂന്നാം ജയം നേടിയപ്പോള്‍ ഭൂരിപക്ഷം 8262 . സംസ്‌ഥാന മന്ത്രിസഭയില്‍ ഇടം നേടുകയും ചെയ്‌തു.

2021 ലും മാത്യു ടി.തോമസ്‌ തിരുവല്ലയുടെ പ്രതിനിധിയായി അസംബ്ലിയില്‍ എത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ . മാത്യു ടി.തോ മസ്‌ 62178 ,കേരള കോണ്‍ഗ്രസി ലെ കുഞ്ഞുകോശി പോള്‍ 50757 , ബി.ജെ.പി യിലെ അശോകന്‍ കുളനട 22674 എന്നിങ്ങനെ വോട്ടും നേടി. ഭൂരി പക്ഷം 11421 വോട്ട്‌ ആയിരുന്നു.

എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ മണ്ഡലം യു.ഡി.എഫ്‌ ചായ്‌വ് കാണിച്ചു. കോണ്‍ഗ്രസിലെ ആന്റോ ആന്റണിക്ക്‌ 53299 വോട്ടും സി.പി.എമ്മിലെ ടി.എം.തോമസ്‌ ഐസക്കിന്‌ 41769 വോട്ടും ലഭിച്ചു.കഴിഞ്ഞ ത്രിതല പഞ്ചായത്തു്‌ തെരഞ്ഞെടുപ്പിലും ഈ മേല്‍ക്കൈ തുടര്‍ന്നു .എന്നാല്‍ അപ്പര്‍ കുട്ടനാട്‌ ഉള്‍പ്പെടുന്ന മേഖലയില്‍ ബി.ജെ.പി ശക്‌തമായ സാന്നിധ്യം അറിയിച്ചു. ഏതെല്ലാം കണക്ക്‌ കൂട്ടിയാണ്‌ മുന്നണികള്‍ ഇത്തവണ പോരിന്‌ ഇറങ്ങിയിട്ടുള്ളത്‌.

എല്‍.ഡി.എഫിന്‌ വേണ്ടി മാത്യു ടി തോമസ്‌ തന്നെയാണ്‌ മത്സരിക്കുന്നത്‌.യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡണ്ട്‌ വര്‍ഗീസ്‌ മാമ്മനും എന്‍.ഡി.എ ക്കായി ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനൂപ്‌ ആന്റണിയും കടുത്ത മത്സരമാണ്‌ നടത്തുന്നത്‌.

എന്‍.ഡി.എ ക്ക്‌ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ താര പ്രചാരകന്‍ ആയി എത്തുമ്പോള്‍ എല്‍.ഡി.എഫിന്‌ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വന്ന്‌ മടങ്ങി.യു.ഡി.എഫിനായി ശശി തരുര്‍,രമേശ്‌ ചെന്നിത്തല തുടങ്ങിയവരും പ്രചാരണം നടത്തി.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൈഥിലി താക്കൂറിന്റെ ഭക്‌തിഗാനത്തില്‍ ആവേശതരംഗം പ്രവര്‍ത്തകര്‍ ആവേശത്തില്‍; അടൂരില്‍ 
എന്‍.ഡി.എ. വിജയവിശ്വാസം ശക്‌തം

മൈഥിലി താക്കൂറിന്റെ ഭക്‌തിഗാനത്തില്‍ ആവേശതരംഗം പ്രവര്‍ത്തകര്‍ ആവേശത്തില്‍; അടൂരില്‍ എന്‍.ഡി.എ. വിജയവിശ്വാസം ശക്‌തം

തുടര്‍ഭരണം ഉറപ്പ്‌: ആനി രാജ

തുടര്‍ഭരണം ഉറപ്പ്‌: ആനി രാജ

വാഹനങ്ങള്‍ ബൈപാസില്‍; ഗതാഗതക്കുരുക്കില്‍ വലഞ്ഞ്‌ വട്ടത്തറപ്പടി

വാഹനങ്ങള്‍ ബൈപാസില്‍; ഗതാഗതക്കുരുക്കില്‍ വലഞ്ഞ്‌ വട്ടത്തറപ്പടി

വെളളാരംകുന്ന്‌ ദേവീക്ഷേത്രത്തില്‍
ആനക്കൊട്ടില്‍ ഉദ്‌ഘാടനം

വെളളാരംകുന്ന്‌ ദേവീക്ഷേത്രത്തില്‍ ആനക്കൊട്ടില്‍ ഉദ്‌ഘാടനം

No Image

ഓര്‍ഡിനറി സര്‍വീസിന്‌ സമയകൃത്യതയില്ല; യാത്രക്കാര്‍ വലയുന്നു

No Image

ശ്രീ വല്ലഭനേയും സ്വാമി അയ്യപ്പനേയും സ്‌മരിച്ച്‌് പ്രധാനമന്തി