
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിശുദ്ധ വാരാചരണത്തിലും പങ്കെടുത്തു് മുന്നണി സ്‌ഥാനാര്‍ഥികള്‍.ഇന്നലെ പല ദേവാലയങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തി.ഇന്ന് ദുഃഖ വെള്ളി ദിനമായതിനാല്‍ പരസ്യ പ്രചാരണം ആരും നടത്തുന്നില്ല.പള്ളികളിലെ ചടങ്ങുകളില്‍ വിശ്വാസികള്‍ക്കൊപ്പം ഇവരും തിരു കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥി വീണാ ജോര്‍ജ് രാവിലെ പെസഹാ ശുശ്രുഷകളില്‍ പങ്കെടുത്തു. ഉളനാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയിലും ഇലന്തൂര്‍ മാര്‍ത്തോമ വലിയ പള്ളിയില്‍ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. വഞ്ചിത്ര സെന്റ് സെബാസ്‌റ്റ്യന്‍ ചര്‍ച്ചിലും സന്ദര്‍ശനം നടത്തി.




